രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രത്തിന് ഇടാന്‍ വച്ച പേരുകള്‍ ചോര്‍ന്നു; വിവാദം

ചിത്രത്തിന് ‘മഹാരാജ’ എന്ന് പേരിടാൻ അണിയറപ്രവർത്തകർ ആലോചിക്കുന്നുണ്ടെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ പുറത്തുവിടുന്ന പുതിയ വാർത്ത.

author-image
ഫിലിം ഡസ്ക്
New Update
rajamouli mahesh babu.jpg

ഹൈദരാബാദ്: ഏറെ പ്രതീക്ഷയോടെ ചലച്ചിത്ര ലോകം കാത്തിരിക്കുന്ന ചിത്രമാണ് എസ്എസ് രാജമൗലിയും തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രം. ഗുണ്ടൂര്‍ കാരത്തിന് ശേഷം തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും മഹേഷ് ബാബു രാജമൗലി ചിത്രത്തില്‍ എത്തുക എന്നാണ് വിവരം. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു എന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ആര് എന്നതടക്കം കാര്യങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

Advertisment

അതേ സമയം SSMB29 എന്നാണ് ഇപ്പോള്‍ ചിത്രം അറിയപ്പെടുന്നത്. രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബുവിന്റെ 29മത്തെ ചിത്രം എന്നാണ് ഇതിന്റെ അര്‍ത്ഥം. അതേ സമയം ചിത്രത്തിന്റെ ടൈറ്റില്‍ സംബന്ധിച്ച് രാജമൗലിയും സംഘവും അവസാനഘട്ടത്തിലാണ് എന്നാണ് പുറത്തുവരുന്ന വിവരം.

ചിത്രത്തിന് ‘മഹാരാജ’ എന്ന് പേരിടാൻ അണിയറപ്രവർത്തകർ ആലോചിക്കുന്നുണ്ടെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ പുറത്തുവിടുന്ന പുതിയ വാർത്ത. അഡ്വഞ്ചർ ത്രില്ലറായിരിക്കും ചിത്രം എന്ന് രാജമൗലി നേരത്തെ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഈ ടൈറ്റില്‍ സിനിമയുടെ അണിയറക്കാര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അതേ സമയം ‘ചക്രവര്‍ത്തി’ എന്ന ടൈറ്റിലും രാജമൗലിയും സംഘവും ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

എന്തായാലും രണ്ട് പേരുകളും പാന്‍ ഇന്ത്യ അപ്പീല്‍ ഉള്ള പേരുകളാണ് എന്നാണ് പൊതുവില്‍ സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ അടുത്തിടെ വിജയിയുടെ ദ ഗോട്ടിന്റെ ചോര്‍ന്ന പേരുകള്‍ അല്ല അവസാനം ചിത്രത്തിന് വന്നത് എന്നതിനാല്‍ ആരാധകര്‍ എത്രത്തോളം ഈ പേരുകളില്‍ വിശ്വാസം നല്‍കണം എന്നതും ചോദ്യമായി ഉയരുന്നുണ്ട്.

mahesh babu ss rajamouli
Advertisment