രാജമൗലി ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ്. കാളപ്പുറത്തേറി, ജ്വലിക്കുന്ന കണ്ണുകളുമായി പോരാടാനുറച്ച്, കൈയില്‍ ത്രിശൂലവുമായി, ഇതിഹാസ നായകന്‍, രുദ്ര എത്തുന്നു..!

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത്.

author-image
ഫിലിം ഡസ്ക്
New Update
Untitled

ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ നടന്ന ചടങ്ങില്‍ ബാഹുബലിയുടെ സംവിധായകന്‍ എസ്.എസ്. രാജമൗലി തന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കി.

Advertisment

 'വാരണാസി' എന്നാണ് ചിത്രത്തിന്റെ പേര്. ആവേശത്തോടെയാണ് ആയിരങ്ങള്‍ ട്രെയിലര്‍ ഏറ്റെടുത്തത്. ട്രെയിലര്‍ ലോഞ്ചിന്റെ തത്സമയ സംപ്രേക്ഷണം ജിയോ ഹോട്ട് സ്റ്ററില്‍ പതിനായിരങ്ങളാണ് കണ്ടത്.

താരങ്ങളും അണിയറപ്രവര്‍ത്തകരും ക്ഷണിക്കപ്പെട്ട ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പെടെയുള്ള അതിഥികളും ഗ്ലോബ്‌ട്രോട്ടര്‍ എന്നു വിളിക്കപ്പെട്ട 'രുദ്ര'യുടെ ട്രെയിലര്‍ റിലീസിന് എത്തിയിരുന്നു.

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത്.

പ്രിയങ്ക ചോപ്രയുടെ ഇന്ത്യന്‍ വെള്ളിത്തിരയിലേക്കുള്ള ഉജ്വലതിരിച്ചുവരവ് കൂടിയാരിക്കും രാജമൗലി ചിത്രം. ഭാര്യ രമയോടൊപ്പമാണ് രാജമൗലി പരിപാടിയില്‍ പങ്കെടുത്തത്.

മഹേഷ് ബാബുവിന്റെ ഭാര്യ നമ്രത ശിരോദ്കറും മകള്‍ സിതാരയും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനും പരിപാടിയിലെ നിറസാന്നിധ്യമായിരുന്നു.

130 അടി ഉയരമുള്ള സ്‌ക്രീനിലാണ് ട്രെയിലര്‍ റിലീസും ടൈറ്റിലും അവതരിപ്പിച്ചത്. ഇന്ത്യയില്‍ ആദ്യത്തെ ചലച്ചിത്രസംഭവമാണിത്.

വാരണാസിയില്‍ മഹേഷ് ബാബു 'രുദ്ര' എന്ന മാസ് ഹീറോ ആയാണ് എത്തുന്നത്. ആര്‍ആര്‍ആര്‍-ന്റെ ആഗോള വിജയത്തിന് ശേഷമുള്ള രാജമൗലിയുടെ സംവിധാന സംരംഭമാണ് 'വാരണാസി'.

ആഫ്രിക്കന്‍ പര്യവേക്ഷണ സാഹസങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ കഥ പൂര്‍ത്തിയാക്കിയത്.

ഇന്ത്യന്‍ വെള്ളിത്തിരയിലെ മറ്റൊരു വന്‍ ഹിറ്റായിരിക്കുമിതെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്. 

നേരത്തെ, മഹേഷ് ബാബുവിന്റെ അമ്പതാം ജന്മദിനത്തില്‍ താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ രാജമൗലി റിലീസ് ചെയ്തിരുന്നു.

ത്രിശുല്‍, നന്ദി ലോക്കറ്റ് എന്നിവ ഉള്‍ക്കൊള്ളുന്ന പരുക്കന്‍ മാല കൊണ്ട് അലങ്കരിച്ച നെഞ്ചിന്റെ ക്ലോസപ്പ് ചിത്രമായിരുന്നു മഹേഷിന്റെ ഫസ്റ്റ് ലുക്ക്.

പൃഥ്വിരാജ് സുകുമാരന്റെ കഥാപാത്രമായ കുംഭയെ 'പാവവും ക്രൂരനും' എന്നാണ് സംവിധായകന്‍ വിശേഷിപ്പിച്ചത്. ഹൈടെക് വീല്‍ചെയറില്‍, കറുത്ത വസ്ത്രം ധരിച്ചിരിക്കുന്ന പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു.

Advertisment