ഐ എഫ് എഫ് കെയിൽ ഗംഭീര പ്രതികരണം നേടി രാജേഷ് മാധവന്റെ "പെണ്ണും പൊറാട്ടും"

മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ആണ് ചിത്രം ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നത്

author-image
ഫിലിം ഡസ്ക്
New Update
Pennum-Porattum-IFFK--scree

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത 'പെണ്ണും പൊറാട്ടും' എന്ന ചിത്രത്തിൻ്റെ കേരളാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ആദ്യ പ്രദർശനം ഡിസംബർ 14 ന് തിരുവനന്തപുരം കൃപ തിയറ്ററിൽ ഉച്ചക്ക് 2.30 ന് നടന്നു. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ആണ് ചിത്രം ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നത്. ആദ്യ പ്രദർശനത്തിൽ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

Advertisment

വമ്പൻ ജനാവലിയാണ് ചിത്രം കാണാൻ കൃപ തീയേറ്ററിൽ എത്തിച്ചേർന്നത്. തിരക്ക് മൂലം ഒട്ടേറെ പ്രേക്ഷകർക്ക് ആദ്യ പ്രദർശനത്തിന് സീറ്റ് ലഭിച്ചില്ല എന്നതും ചിത്രത്തിന് ലഭിച്ച സ്വീകരണത്തിന് തെളിവായി. 3 തവണയാണ് ചിത്രം ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുക . തിരുവനന്തപുരം ന്യൂ തീയേറ്ററിൽ സ്ക്രീൻ 1 ൽ ഡിസംബർ 16, ചൊവ്വ രാവിലെ 9.15 നും, ശ്രീ തീയേറ്ററിൽ ഡിസംബർ 17, ബുധനാഴ്ച വൈകുന്നേരം 6.15 നും ആണ് ചിത്രത്തിൻ്റെ അടുത്ത പ്രദർശനങ്ങൾ.

വലിയ പ്രശംസയാണ് പ്രേക്ഷകർ ചിത്രത്തിന് നൽകുന്നത്. ആദ്യ പ്രദർശനത്തിന് ശേഷം ചിത്രം നേടുന്ന അഭൂതപൂർവമായ പ്രതികരണം ഇനി വരുന്ന ഷോകൾക്കും ഗംഭീര ജനപിന്തുണ ഉറപ്പാക്കുന്നുണ്ട്. 'ന്നാ താൻ കേസ് കൊട്', 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' തുടങ്ങിയ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച സന്തോഷ് ടി കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ചേർന്ന് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രവിശങ്കറിന്റെ തിരക്കഥയിൽ, രാജേഷ് മാധവൻ സംവിധാനം ചെയ്ത ചിത്രം, 2026 ജനുവരിയിൽ തീയേറ്ററുകളിലെത്തും.

ഗോവയിൽ നടന്ന ഇന്ത്യൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആയിരുന്നു കഴിഞ്ഞ മാസം ഈ ചിത്രത്തിന്റെ പ്രീമിയർ അരങ്ങേറിയത്. ഗോവയിൽ വലിയ പ്രേക്ഷക പിന്തുണയോടെ ആണ് ചിത്രത്തിന്റെ പ്രീമിയർ നടന്നത്. വലിയ പ്രശംസയാണ് അവിടെ ചിത്രം സ്വന്തമാക്കിയത്. ഗാല പ്രീമിയർ വിഭാഗത്തിൽ, ഒട്ടേറെ മികച്ച അന്തര്‍ദേശീയ, രാജ്യാന്തര ചലച്ചിത്രങ്ങള്‍ക്കൊപ്പം ഈ വിഭാഗത്തിൽ ഈ വർഷം പ്രദർശിപ്പിച്ച ഒരേയൊരു മലയാള സിനിമയാണ് പെണ്ണും പൊറാട്ടും.

സാമൂഹിക- ആക്ഷേപ ഹാസ്യം എന്ന ജോണറിൽ ഒരുക്കിയ ചിത്രത്തിൽ, സുട്ടു എന്ന നായയും നൂറോളം പുതുമുഖ അഭിനേതാക്കളും പരിശീലനം ലഭിച്ച നാനൂറിലധികം മൃഗങ്ങളും ആണ് അഭിനയിച്ചിരിക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധവും ചിത്രത്തിന്റെ ഇതിവൃത്തത്തിന്റെ ഭാഗമാണ്.  

ഛായാഗ്രഹണം- സബിൻ ഊരാളിക്കണ്ടി, സംഗീതം- ഡോൺ വിൻസെന്റ്, ചിത്രസംയോജനം- ചമൻ ചാക്കോ, കോ പ്രൊഡ്യൂസർ- ഷെറിൻ റേച്ചൽ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അരുൺ സി തമ്പി, സൗണ്ട് ഡിസൈനർ- ശ്രീജിത്ത് ശ്രീനിവാസൻ, കലാസംവിധാനം- വിനോദ് പട്ടണക്കാടന്‍, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- ടിനോ ഡേവിസ് & വിശാഖ് സനൽകുമാർ, പോസ്റ്റർ ഡിസൈൻസ്- സർക്കാസനം, പി ആർ ഒ - വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

Advertisment