ആര്‍കെ സ്റ്റുഡിയോസ് പുനരാരംഭിക്കാന്‍ രണ്‍ബീര്‍ കപുര്‍; സംവിധായകനാകാനുള്ള ഒരുക്കത്തിലാണ് രണ്‍ബീറെന്ന് ദീപിക

Arun N R & മൂവി ഡസ്ക്
New Update
ranbir-kapoor-jpg

ബോളിവുഡിലെ കപുര്‍ കുടുംബപാരമ്പര്യം നിലനിര്‍ത്താന്‍ ബോളിവുഡ് സൂപ്പര്‍താരം രണ്‍ബീര്‍ കപുര്‍. മുത്തച്ഛന്‍ രാജ് കപുര്‍ സ്ഥാപിച്ച ആര്‍കെ സ്റ്റുഡിയോസ് പുനരാരംഭിക്കാനാണ് രണ്‍ബീര്‍ ഒരുങ്ങുന്നത്. രണ്‍ബീര്‍ സംവിധായകനാകാനുള്ള ഒരുക്കത്തിലാണെന്നും ഭാര്യയും ബോളിവുഡ് സ്വപ്‌നനായികയുമായ ദീപിക പദുകോണ്‍ പറഞ്ഞു. 

Advertisment

ആര്‍കെ ഫിലിംസിനായി മുംബൈയില്‍ പുതിയ ഇടം സ്ഥാപിക്കുന്നതിനു മുമ്പ് താരം ശക്തമായ  താരനിരതന്നെ സൃഷ്ടിക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍, ബ്രാന്‍ഡ് പുനഃസ്ഥാപിക്കുക എന്നതിനാണ് താരവും അടുത്തുപ്രവര്‍ത്തിക്കുന്നവരും ലക്ഷ്യമിടുന്നത്. പ്രൊഡക്ഷന്‍ ഹൗസിന്റെ ഓഫീസും സ്‌ക്രീനിംഗ് തിയറ്ററും ഉള്‍പ്പെടെ നിര്‍മിക്കാനാണ് പ്രാരംഭഘട്ടത്തില്‍ രണ്‍ബീറിന്റെ ലക്ഷ്യം.

സെപ്റ്റംബറില്‍ തന്റെ പിറന്നാള്‍ ദിനത്തില്‍, രണ്‍ബീര്‍ സംവിധായകനാകാന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ആര്‍കെ സ്റ്റുഡിയോസ് താരത്തിന്റെ മൂന്ന് പ്രോജക്ടുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നു. അതില്‍ രണ്‍ബീറിന്റെ ആദ്യ സംവിധാനസംരംഭവും ഉള്‍പ്പെടുന്നു. രണ്‍ബീര്‍ ഇപ്പോള്‍ നിതേഷ് തിവാരിയുടെ 'രാമായണ'ത്തിലും സഞ്ജയ് ലീല ബന്‍സാലിയുടെ ലവ് ആന്‍ഡ് വാര്‍ എന്ന ചിത്രത്തിലുമാണ് അഭിനയിക്കുന്നത്.

Advertisment