മകൾക്കൊപ്പമുള്ള മനോഹരമായ സമയം...! നടൻ രൺബീർ കപൂർ സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നു

നവംബർ ആറിന് മകളുടെ ജന്മദിനമാണ്. അതിന് ശേഷം ആലിയ ഭട്ട് നായികയാകുന്ന 'ജിഗ്ര'യുടെ ഷൂട്ടിംഗ് ആരംഭിക്കും. പിന്നീടുള്ള ആറ് മാസക്കാലം ആലിയ തിരക്കിലായിരിക്കും.

author-image
ഫിലിം ഡസ്ക്
New Update
ranbir leave

നടൻ രൺബീർ കപൂർ സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കാൻ ഒരുങ്ങുന്നു. സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കുന്നതിനിടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞാൽ പിന്നീടുള്ള ആറ് മാസം താൻ സിനിമയിൽ നിന്നും ഇടവേളയെടുക്കുമെന്നാണ് രൺബീർ പറഞ്ഞത്. മകൾ രാഹയ്ക്കൊപ്പം സമയം ചെലവഴിക്കാനായാണ് ഇടവേള എടുക്കുന്നത്. 

Advertisment

നവംബർ ആറിന് മകളുടെ ജന്മദിനമാണ്. അതിന് ശേഷം ആലിയ ഭട്ട് നായികയാകുന്ന 'ജിഗ്ര'യുടെ ഷൂട്ടിംഗ് ആരംഭിക്കും. പിന്നീടുള്ള ആറ് മാസക്കാലം ആലിയ തിരക്കിലായിരിക്കും. ഈ സമയം മകളെ തനിച്ചാക്കാൻ പറ്റില്ലെന്നും താൻ മകൾക്കൊപ്പമായിരിക്കുമെന്നും രൺബീർ ആരാധകരോട് പറഞ്ഞു. തന്റെ തിരക്കുകൾ കാരണം ജനിച്ചതിന് ശേഷമുള്ള ആദ്യ മാസങ്ങളിൽ റാഹയ്ക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ല. 

ഇനി തനിക്കൊരു പിതൃത്വ അവധി എടുക്കാൻ ആഗ്രഹമുണ്ട്. അവൾ ഇപ്പോൾ എല്ലാവരെയും തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. എന്നെ പാ, എന്നും ആലിയയെ മാ, എന്നും വിളിക്കാൻ തുടങ്ങിയിരിക്കുന്നു. അവൾക്കൊപ്പമുള്ള മനോഹരമായ സമയമാണ് ഞാൻ ഇപ്പോൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്. അത് ഞാൻ ഈ ഇടവേളയിലൂടെ സ്വന്തമാക്കാൻ പോവുകയാണെന്നും രൺബീർ പറഞ്ഞു.

2022 നവംബറിലാണ് ആലിയ ഭട്ടിനും രൺബീർ കപൂറിനും മകൾ റാഹ ജനിച്ചത്. നിതീഷ് തിവാരിയുടെ രാമായണം, അനുരാഗ് ബസുവിന്‌റെ കിഷോർ കുമാർ ബയോപിക് എന്നിവയാണ് രൺബീർ കപൂറിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ. 

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത 'അനിമൽ' ആണ് രൺബീറിൻറെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. 2023 ഡിസംബർ 1ന് ഈ മാസ് ആക്ഷൻ ത്രില്ലർ റിലീസ് ചെയ്യും. രൺബീറിൻറെ മറ്റൊരു പുതിയ പ്രോജക്ടായ 'ബ്രഹ്‌മാസ്ത്ര'യുടെ രണ്ടാം ഭാഗത്തിൻറെ ചിത്രീകരണം 2024 അവസാനത്തോടെ ആരംഭിക്കും. ആദ്യ ഭാഗത്തിൽ എന്ന പോലെ രണ്ടാം ഭാഗത്തിലും രൺബീർ ശിവ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുക.

ranbir-kapoor alia bhat
Advertisment