സിനിമാ ആസ്വാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായ രാമനെ അവതരിപ്പിക്കുന്ന രണ്‍ബീര്‍ കപൂറാണ് . സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പേ മറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് നിതീഷ് തിവാരി. ചിത്രത്തിലെ സംഭാഷണ ഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക സംഘത്തിന് തിവാരി രൂപം നല്‍കിയിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന വിവരം.
ചിത്രത്തിലെ കഥാപാത്രങ്ങളുടെ സംസാരശൈലിയും പ്രത്യേകം രൂപീകരിക്കും. സംഭാഷണത്തോടൊപ്പം കഥാപാത്രങ്ങളുടെ ചമയത്തിനും വസ്ത്രത്തിനും പ്രത്യേകം ശ്രദ്ധ നല്‍കുന്നുണ്ട്. രാമനായി വേഷമിടുന്ന രണ്‍ബീര്‍ കപൂറിനെ ഭാഷാശൈലി പഠിക്കാന്‍ വിദഗ്ധനായ ഒരാളുടെ അടുത്തേക്ക് തിവാരി അയച്ചുവെന്നും സിനിമാവൃത്തം അറിയിച്ചു. ചിത്രത്തിന് ഏറ്റവും യോജിച്ച നിലയിലായിരിക്കും എല്ലാ കഥാപാത്രങ്ങളുടെയും സംഭാഷണവും ഭാഷാ ശൈലിയും.
കഥാപാത്രത്തിന് വേണ്ടി സംസാരശൈലിയിലാണ് രണ്‍ബീര്‍ കപൂര്‍ ഏറ്റവും കൂടുതല്‍ പരിശീലനത്തില്‍ ഏര്‍പ്പെടുന്നത്. വളരെ വലിയ തോതിലുള്ള വിഎഫ്എക്സ് വേണ്ട ചിത്രമാണെന്നും സ്പെഷ്യല്‍ എഫ്കടുകള്‍ക്ക് രാജ്യാന്തര നിലാവരം ഉണ്ടാവുമെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. വിഎഫ്എക്സില്‍ ഓസ്‌കര്‍ നേടിയ ഡിഎന്‍ഇജി എന്ന കമ്പനിയാണ് രാമായണത്തിന്റെ വിഷ്വല്‍ എഫക്ട് ഒരുക്കുന്നത്.
രണ്‍ബീറിന് ഒരു പ്രത്യേക ബാരിറ്റോണും തന്റെ വരികള്‍ സംസാരിക്കുന്ന രീതിയുമുണ്ട്. ഇത് പ്രതീകാത്മകമാണ്, കണ്ണടച്ചു കേട്ടാല്‍, രണ്‍ബീറിന്റ ശബ്ദത്തിലുള്ള ഒരു ഡയലോഗ് തിരിച്ചറിയാനാകും. രാമായണ'ത്തില്‍, രണ്‍ബീര്‍ മുമ്പ് ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് രണ്‍ബീര്‍ വ്യത്യസ്തമാക്കാനാണ് സംവിധായകന്‍ ആഗ്രഹിക്കുന്നത്.