/sathyam/media/media_files/2024/12/29/sMKPuCrmSBXkSr7ejcVt.jpg)
മലയാളത്തിന്റെഅക്ഷരകുലപതി എം.ടി. വാസുദേവൻ നായരുടെ മാസ്റ്റർപീസ് കൃതി ‘രണ്ടാമൂഴം’ സിനിമയാകുന്നു. എം.ടിയുടെ മകൾ അശ്വതി വി. നായരാണ് പിതാവിന്റെ വലിയ സ്വപ്നമായിരുന്ന ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം 2026-ൽ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.
ഇന്ത്യൻ സിനിമയിലെ തന്നെ വലിയ താരനിര അണിനിരക്കുന്ന ചിത്രമായിരിക്കും ‘രണ്ടാമൂഴം’ എന്ന് അശ്വതി പറഞ്ഞു . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈകാതെ തന്നെ പുറത്തുവിടുമെന്നാണ് സൂചന. എം.ടി. തയ്യാറാക്കിയ തിരക്കഥകളിൽ രണ്ടാമൂഴത്തിനാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്ന് അശ്വതി കൂട്ടിച്ചേർത്തു . പിതാവിന്റെ ആഗ്രഹം സാക്ഷാത്കരിക്കുക എന്നത് തന്റെ ലക്ഷ്യമാണെന്നും അവർ പറഞ്ഞു.
രണ്ടാമൂഴം എന്ന കൃതിയ്ക്ക് ഡിസംബർ മാസവുമായി അഭേദ്യമായ ബന്ധമാണുള്ളത്. കൃത്യം 41 വർഷങ്ങൾക്ക് മുൻപ്, ഒരു ഡിസംബർ മാസത്തിലാണ് രണ്ടാമൂഴത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. എന്നാൽ, തന്റെ മാസ്റ്റർപീസ് കൃതി സിനിമയായി കാണണമെന്ന വലിയ ആഗ്രഹം ബാക്കിയാക്കിയാണ് 2024 ഡിസംബർ 25-ന് എംടി വിടവാങ്ങിയത്. അദ്ദേഹത്തിന്റെ വിയോഗത്തിന് ഒരു വർഷം തികയുന്ന വേളയിലാണ് മകൾ ഈ സന്തോഷവാർത്ത അറിയിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us