‘തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, ചലച്ചിത്ര അക്കാദമിയില്‍ ഭിന്നിപ്പില്ല; ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്ന് രഞ്ജിത്ത്

രഞ്ജിത്തിനെതിരെ സര്‍ക്കാരിന് അക്കാദമി അംഗങ്ങൾ പരാതി നല്‍കുകയും സമാന്തര യോഗം ചേരുകയും ഉണ്ടായി.

author-image
ഫിലിം ഡസ്ക്
New Update
ranjith director.jpg

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം താൻ രാജി വയ്ക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്. ചലച്ചിത്ര അക്കാദമിയില്‍ സമാന്തര യോഗം ചേര്‍ന്നിട്ടില്ല. നിലവില്‍ അക്കാദമിയില്‍ ഭിന്നിപ്പില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി. എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാം. തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ജനറല്‍ കൗണ്‍സില്‍ അംഗമായ കുക്കു പരമേശ്വരനെ ഉള്‍പ്പെടുത്തി ചലച്ചിത്ര അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ബോഡി വിപുലപ്പെടുത്തുമെന്നും രഞ്ജിത്ത് അറിയിച്ചു.

Advertisment

രഞ്ജിത്തിനെതിരെ സര്‍ക്കാരിന് അക്കാദമി അംഗങ്ങൾ പരാതി നല്‍കുകയും സമാന്തര യോഗം ചേരുകയും ഉണ്ടായി. പതിനഞ്ച് അംഗങ്ങളില്‍ ഒന്‍പത് പേരാണ് രഞ്ജിത്തിന് എതിരെ യോഗം ചേര്‍ന്നത്. ചെയര്‍മാന്‍ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നു എന്നതടക്കമുള്ള പരാതികളാണ് അക്കാദമി അംഗങ്ങള്‍ക്ക് ഉള്ളത്. രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക മന്ത്രിക്കും സാംസ്കാരിക സെക്രട്ടറിക്കും അംഗങ്ങൾ പരാതി നല്‍കിയിരുന്നു.

latest news ranjith
Advertisment