'ആര്‍ഡിഎക്‌സ്' സംവിധായകനൊപ്പം ദുല്‍ഖര്‍. സിനിമയുടെ പേര് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പേര് ഐ ആം ഗെയിം

സിനിമാപ്രേമികള്‍ ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.

author-image
മൂവി ഡസ്ക്
New Update
i m game

സിനിമാപ്രേമികള്‍ ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിന് ഇംഗ്ലീഷ് പേരാണ്.

Advertisment

ഐ ആം ഗെയിം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ഡിഎക്‌സ് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നഹാസ് ഹിദായത്ത് ആണ്. പോസ്റ്ററിനൊപ്പമാണ് ടൈറ്റിലും പ്രഖ്യാപിച്ചിരിക്കുന്നത്. 


ഒരു കൈയില്‍ ചീട്ടും മറുകൈയില്‍ ക്രിക്കറ്റ് ബോളുമൊക്കെ പിടിച്ചിരിക്കുന്ന ദുല്‍ഖറിന്റെ കഥാപാത്രമാണ് പോസ്റ്ററില്‍ ഉള്ളത്. വലതുകൈയില്‍ കാര്യമായി പരിക്കേറ്റിട്ടുമുണ്ട്.


നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കുമെന്ന് ദുല്‍ഖര്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇന്നത്തെ പ്രഖ്യാപനം. 


മലയാളത്തില്‍ ദുല്‍ഖര്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള സിനിമയായിരിക്കും ഇതെന്നാണ് സൂചന. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖറിന്റേതായി മലയാളത്തില്‍ എത്തുന്ന സിനിമയായിരിക്കും ഇത്.

Advertisment