റിയാദ്: പ്രവാസി സംവിധായകൻ സക്കീർ മണ്ണാർമലയുടെ ആദ്യ ചിത്രം തെളിവ് സഹിതം തീയറ്ററുകളിൽ എത്തി. കേരളത്തിലെ 40 ഓളം തീയറ്ററുകളിൽ റിലീസ് ആയ സിനിമക്ക് മികച്ച പ്രേക്ഷക പ്രതികരണം.
കുടുംബപശ്ചാത്തലത്തിലൂടെ കഥ പറഞ്ഞു പോവുന്ന തെളിവ് സഹിതം എന്ന ക്രൈo ത്രില്ലർ മൂവിയിലൂടെ സമകാലിക വിഷയങ്ങൾ പ്രത്യകിച്ചും യുവതി യുവാക്കളിൽ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന ലഹരിയുടെ ഉപയോഗം അതിന്റെ വിപത്തുകൾ എല്ലാം വളരെ വ്യക്തമായി വരച്ചു കാണിക്കുന്നുണ്ട്.
പുതു തലമുറയ്ക്കും അതോടൊപ്പം മാതാ പിതാക്കൾക്കും ലഹരിക്കെതിരെയും നല്ലൊരു സന്ദേശമാണ് തെളിവ് സഹിതം മൂവി എന്നു ചിത്രം കണ്ട പ്രേക്ഷകർ ഒരേ സ്വരത്തിൽ അഭിപ്രായപെട്ടു.
ദമാമിലെ പ്രമുഖ വ്യവസായി ജോളി ലോനപ്പന്റെ ജോളി വുഡ് മൂവിസിന്റെ ബാനറിൽ ആണു ഈ ചിത്രം നിർമിച്ചിരിക്കുന്നത്.
കഥ തിരക്കഥ ഷഫീഖ് കാരാട്, ക്യാമറ എൽദോ ഐസക് ഇടുക്കിയും എഡിറ്റിങ് അശ്വിൻ കോഴിക്കോടും സംഗീതം സായ് ബാലനും നിർവഹിചിരിക്കുന്നു.
അതുൽ നറുക്കര (പാലപ്പള്ളി ഫെയിം) സായ് ബാലൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
പ്രൊഡക്ഷൻ മാനേജർ സുരേഷ് ശങ്കർ റിയാദ്, കോ പ്രൊഡ്യൂസേഴ്സ് ഷാജഹാൻ റിയാദ്, ജുനൈദ് റിയാദ്, അനിൽ കുമാർ റിയാദ്, ഫാഹിദ് ഹസ്സൻ റിയാദ്, സക്കീർ മണ്ണാർമല
ഫിനാൻസ് മാനേജർ കൃഷ്ണദാസ് പൂന്താനം
അസോസിയേറ്റ് ഡയറക്ടർ അനൂപ് അങ്കമാലി പ്രൊഡക്ഷൻ കൺട്രോളർഗിജേഷ്
സ്റ്റുഡിയോ ചിത്രാഞ്ജലി.
അഭിനേതാക്കൾ നിഷാന്ത് സാഗർ,അബു സലീം,മേജർ രവി,രാജേഷ് ശർമ,നിർമൽ പാലാഴി, പ്രദീപ് ബാലൻ, സിറാജ് പയ്യോളി, രമേശ് കാപ്പാട്, ബിച്ചാൽ മുഹമ്മദ്, ഷൌക്കത്ത് അലി, ഗ്രീഷ്മ ജോയ് മാളവിക അനിൽ കുമാർ നിദ (ചക്കി) ഗോപിക പ്രാഭിജ കോഴിക്കോട്