/sathyam/media/media_files/q6O1rM9qn0sMny9FY3zD.jpg)
ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. പ്രിയപ്പെട്ട സഹോദരന്‍ ഷാഹിദ് കപൂറിന് ജന്മദിനാശംസകള്‍ നേരുന്നുവെന്നും, താന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് ഷാഹിദെന്നും റോഷന്‍ പറഞ്ഞു. റോഷന്റെ ആദ്യ ബോളിവുഡ് ചിത്രമായ 'ദേവ'യിലെ നായകനാണ് ഷാഹിദ്.
റോഷന്റെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് ഷാഹിദും രംഗത്തെത്തി. ദേവ കാത്തിരിക്കുന്നുവെന്നും റോഷന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് മറുപടിയായി ഷാഹിദ് കുറിച്ചു.
മലയാളത്തില്‍ ഹിറ്റുകള്‍ കുറിച്ച സംവിധായകനായ റോഷന്റെ ആദ്യ ബോളിവുഡ് ചിത്രമായ 'ദേവ'യ്ക്ക് 85 കോടിയാണ് മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നത്.
സീ സ്റ്റുഡിയോയുമായി ചേർന്ന് സിദ്ദാർത്ഥ് റോയ് കപൂർ ഫിലിം കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. അനിമൽ സിനിമയുടെ ഛായാഗ്രാഹകനായ അമിത് റോയ് ആണ് ചിത്രത്തിന്റെ ക്യാമറ.
പൂജ ഹെഗ്ഡേ, പാവൽ ഗുലാത്തി, പർവേഷ് റാണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. പൊലീസ് ഉദ്യോഗസ്ഥനായാണ് ഷാഹിദ് എത്തുന്നത്. ബോബി–സഞ്ജയ് ആണ് സിനിമയുടെ തിരക്കഥ. ഹിന്ദിയിൽ സംഭാഷണമെഴുതുന്നത് ഹുസൈൻ ദലാൽ.
മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഉദയനാണ് താരം ആയിരുന്നു സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ ആദ്യചിത്രം. മുംബൈ പൊലീസ്, നോട്ട് ബുക്ക്, കായംകുളം കൊച്ചുണ്ണി, ഹൗ ഓൾഡ് ആർ യു തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും ഇദ്ദേഹത്തിന്റേതാണ്. ഹൗ ഓൾഡ് ആർ യു സിനിമയുടെ തമിഴ് പതിപ്പായ 36 വയതിനിലൂടെ തമിഴിലും റോഷൻ ആൻഡ്രൂസ് ശ്രദ്ധനേടി.