പ്രേക്ഷകർക്ക് പുതിയ പ്രതീക്ഷയുമായി എത്തുന്ന ‘സാഹസം’ചിത്രം ഓഗസ്റ്റ് എട്ടിന് പുറത്തിറങ്ങും.

സംഗീതത്തിന് വലിയ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ബിബിൻ അശോക് ആണ്.

author-image
ഫിലിം ഡസ്ക്
New Update
1001132186

 പ്രേക്ഷകർക്ക് പുതിയ പ്രതീക്ഷയുമായി എത്തുന്ന ‘സാഹസം’ചിത്രം ഓഗസ്റ്റ് എട്ടിന് പുറത്തിറങ്ങും.

Advertisment

ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ റിനീഷ് കെ.എൻ നിർമ്മിച്ച്‌, ബിബിൻ കൃഷ്ണയുടെ സംവിധാനത്തില്‍ ഒരുക്കിയ പുതിയ ചിത്രമാണ് സാഹസം.

ട്വന്റി വണ്‍ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘സാഹസം’.

 ‘ട്വന്റി വണ്‍ ഗ്രാംസ്, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഈ ചിത്രവും നിർമ്മിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ഫേജോ, ഹരിശങ്കർ, ചിൻമയി എന്നിവരാണ്.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ‘സാഹസം’ എന്ന ഈ പുതിയ ചിത്രത്തെയും അതിലെ സംഗീതത്തെയും കൈകൊള്ളുന്നത്. 

സംഗീതത്തിന് വലിയ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ബിബിൻ അശോക് ആണ്.

ചിത്രത്തില്‍ ബാബു ആൻ്റണി, ബൈജു സന്തോഷ്, നരേൻ, റംസാൻ, ഗൗരി കിഷൻ, ജീവ ജോസഫ്, ശബരീഷ്, മേജർ രവി, ടെസ്സ ജോസഫ്, ഹരി ശിവറാം, വർഷ രമേശ്, സജിൻ ചെറുകയില്‍, ബഗത് ഇമ്മാനുവല്‍, കാർത്തിക്, ആൻ സലിം, ജയശ്രീ ശിവദാസ് എന്നിവർ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

 തിരക്കഥ സംഭാഷണവും ബിബിൻ കൃഷ്ണയും യദുകൃഷ്ണദയാ കുമാറും ചേർന്നാണ് ഒരുക്കിയത്.ഗാനങ്ങള്‍: വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ,

ഛായാഗ്രഹണം: ആല്‍ബി, നിശ്ചല ഛായാഗ്രഹണം: ഷൈൻ ചെറ്റികുളങ്ങര, രോഹിത്, ഡിസൈൻ: യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ, അസോസിയേറ്റ് ഡയറക്ടർ: നിധീഷ് നമ്ബ്യാർ, ഫൈനല്‍ മിക്സ്: വിഷ്ണു പി. സി, കലാസംവിധാനം: സുനില്‍ കുമാരൻ, മേക്ക്‌അപ്പ്: സുധി കട്ടപ്പന, കോസ്റ്റ്യൂം ഡിസൈൻ: അരുണ്‍ മനോഹർ, ആക്ഷൻ: ഫീനിക്സ് പ്രഭു,

Advertisment