വെറും കൂതറ, തല്ലിപ്പൊളികള്‍ സിനിമകള്‍ വരെ കാണുമായിരുന്നു: സൈജു കുറുപ്പ്

ഇപ്പോള്‍ സിനിമയില്‍ എത്തിയിട്ട് വര്‍ഷങ്ങളായി

author-image
ഫിലിം ഡസ്ക്
New Update
1001416489

പി.ആര്‍. ജോണ്‍ഡിറ്റോ സംവിധാനം ചെയ്ത സഹപാഠിയിലൂടെ മലയാളസിനിമയിലെത്തിയ നടനാണ് സൈജു കുറുപ്പ്.

Advertisment

ലാല്‍ജോസ് സംവിധാനം ചെയ്ത മുല്ലയാണ് താരത്തെ അടയാളപ്പെടുത്തിയ സിനിമ. പിnന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ പ്രിയപ്പെട്ട നടനായി.

 വര്‍ഷങ്ങളായി താരം തന്റെ അഭിനയ ജീവിതം തുടരുന്നു.നേരത്തെ, സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് താരം പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തിരന്നു. താരത്തിന്റെ വാക്കുകള്‍-

ഞാന്‍ ഒരിക്കലും എത്തുമെന്നു പ്രതീക്ഷിക്കാത്ത സ്ഥലത്ത് എത്തി. സിനിമയെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. സിനിമകള്‍ കാണാന്‍ ഒരുപാട് ഇഷ്ടമാണ്

 അങ്ങനെ കണ്ടിട്ടുള്ള അറിവു മാത്രമേയുള്ളൂ.

വിജയ ചിത്രങ്ങള്‍ മാത്രമല്ല പരാജയ ചിത്രങ്ങള്‍ പോലും ഞാന്‍ കാണും, ആസ്വദിക്കും. അങ്ങനെയൊരു കാലമുണ്ടായിരുന്നു.

 എല്ലാ സിനിമകളും വീഡിയോ കാസ്റ്റിലാണു കാണുന്നത്. പൊതുവേ എല്ലാവരും പറയുന്ന കൂതറ സിനിമകള്‍ പോലും എനിക്ക് ഇഷ്ടമായിരുന്നു. ഇംഗ്ലീഷ് സിനിമകള്‍ അത്രയ്ക്കും കാണാറില്ല. ജാക്കിച്ചാന്‍ സിനിമകളെല്ലാം കാണാറുണ്ടായിരുന്നു.

ഇപ്പോള്‍ സിനിമയില്‍ എത്തിയിട്ട് വര്‍ഷങ്ങളായി. സിനിമയില്‍ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അന്നത്തെ കാലത്ത് എത്തിപ്പെടാന്‍ പോലും സാധിക്കാത്ത മേഖലയാണിത്. പിന്നെ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അത്രയ്ക്കും തീവ്രമായ ആഗ്രഹമായിരുന്നില്ല അത്'-സൈജു കുറുപ്പ് പറഞ്ഞു

Advertisment