ഒന്നൊന്നര പടമായിരിക്കും മക്കളേ. അസാമാന്യ പ്രകടനങ്ങള്‍ കാണാമെന്ന് എമ്പുരാനെ കുറിച്ച് സായ്കുമാര്‍

എമ്പുരാന്‍ എത്താന്‍ നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ സിനിമയെ കുറിച്ച് സായ്കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുന്നു. ലൂസിഫറില്‍ നിന്നും ഏറെ വ്യത്യസ്തമായ പടമാണ് എമ്പുരാനെന്നും ഹോളിവുഡ് ബോളിവുഡ് താരങ്ങള്‍ അസാമന്യമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നും സായ്കുമാര്‍ പറഞ്ഞു. ഒരു ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍വസറോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

New Update
saikumar12344

Advertisment

'ലൂസിഫര്‍ എന്ന സിനിമ ജനം ഏറ്റെടുത്തത് എങ്ങനെയാണെന്ന് എല്ലാവരും കണ്ടതാണ്. ഞാന്‍ മൂന്നാലഞ്ച് പ്രാവശ്യം ആ സിനിമ കണ്ടിട്ടുണ്ട്. ലൂസിഫറില്‍ നിന്നും വളരെയേറെ വ്യത്യസ്തമായ പടമാണ് എമ്പുരാന്‍. സിനിമയെ കുറിച്ച് വിശദമായി പറയണമെങ്കില്‍ ചിത്രത്തെക്കാള്‍ കൂടുതല്‍ സമയം വേണം. അത്രയും തിക്കായിട്ടുള്ള മൊമന്‍സ് ആണ്. പവര്‍ ഫുള്ളായിട്ടുള്ള സിനിമയാണ്. കാണാനുള്ള ആകാംക്ഷ എനിക്കുമുണ്ട്', എന്നാണ് സായ്കുമാര്‍ പറഞ്ഞത്.  

'കേരളത്തില്‍ നടക്കുന്ന ഒരു വിങ്ങിനകത്ത് നടക്കുന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്തിരിക്കുന്നത്. ഇതിനെ കണക്ട് ചെയ്തിട്ട് എവിടെയൊക്കെ പോകാമോ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളൊരു നീണ്ട നിര തന്നെയുണ്ട്. നമ്മളൊക്കെ ഒരിക്കലും മലയാളത്തില്‍ കാണുമെന്ന് പ്രതീക്ഷിക്കാത്ത ഹോളിവുഡ് ബോളിവുഡ് താരങ്ങള്‍ വരെ അസാമന്യമായ പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. അതൊരു ഒന്നൊന്നര പടമായിരിക്കും മക്കളേ. അണിയറക്കാര്‍ക്കെല്ലാം ഒരു ഭാഗ്യമാണ്. ഇത്രയും വലിയൊരു സിനിമയില്‍ ഭാഗമാകുക എന്നത് തന്നെ വലിയ കാര്യമാണ്. തിയറ്റര്‍ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട പടം തന്നെയാണ് എമ്പുരാന്‍', എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment