എനിക്ക് ഒരിക്കലും ഒരു സൂപ്പർസ്റ്റാറായി തോന്നിയിട്ടില്ല; എന്റെ ശീലങ്ങൾ ഒരു സൂപ്പർസ്റ്റാറിന്റേതല്ല; സൽമാൻ ഖാൻ

ബോളിവുഡ് പാർട്ടികളിലും റെഡ് കാർപെറ്റ് ഇവന്റുകളിലും സൽമാൻ പലപ്പോഴും സാധാരണ വസ്ത്രങ്ങളിലാണ് കാണാറുള്ളത്. ഈ അ‌ടുത്ത് പങ്കെടുത്ത വിവിധ ദീപാവലി ആഘോഷങ്ങളിലും അദ്ദേഹം തന്റെ ഡെനിം ലുക്കിൽ വേറിട്ടു നിന്നിരുന്നു.

author-image
ഫിലിം ഡസ്ക്
New Update
salman khann.jpg

സൽമാൻ ഖാന്റെ ടൈഗർ 3 ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ച വിച്ച് മുന്നേറുകയാണ്. നംവംബർ 12നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലെ അ‌ദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ​വൈറലായിരിക്കുന്നത്.
‘സൂപ്പർ സ്റ്റാർ’ എന്ന് വിളിക്കപ്പെടുന്നതിനെക്കുറിച്ച് എന്താണ് തോന്നുന്നതെന്ന ചോദ്യത്തിന് ‘ഒന്നും സൂപ്പർസ്റ്റോറി അല്ല’ എന്നാണ് സൽമാൻ പറഞ്ഞത്. തനിക്ക് ഒരിക്കലും ഒരു സൂപ്പർ സ്റ്റാറായി തോന്നിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

‘എനിക്ക് ഒരിക്കലും ഒരു സൂപ്പർസ്റ്റാറായി തോന്നിയിട്ടില്ല. എന്റെ ശീലങ്ങൾ ഒരു സൂപ്പർസ്റ്റാറിന്റേതല്ല. ഞാൻ യാത്ര ചെയ്യുന്ന രീതി, വസ്ത്രധാരണ രീതി, ഞാൻ ചെയ്യുന്നതൊന്നും സൂപ്പർസ്റ്റാറിന്റേതല്ല. എന്റെ മനസ്സ് അങ്ങനെ മയപ്പെടുത്തിയിട്ടില്ല. എന്നെക്കുറിച്ച് ഒരു സൂപ്പർ സ്റ്റോറിയുമില്ല. സൽമാൻ ഖാൻ ഒരു സൂപ്പർസ്റ്റാറാണെന്ന് ഞാൻ കരുതുന്നില്ല. എനിക്കിത് ഒരിക്കലും തോന്നിയിട്ടില്ല. എല്ലാ ദിവസവും രാവിലെ ഉണർന്ന്, കാപ്പി കുടിച്ച് എന്റെ ദിവസം ആരംഭിച്ചാൽ ഞാൻ സന്തോഷവാനാണ്. എന്റെ ഏറ്റവും മികച്ചത് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു’- അ‌ദ്ദേഹം പറഞ്ഞു.

ബോളിവുഡ് പാർട്ടികളിലും റെഡ് കാർപെറ്റ് ഇവന്റുകളിലും സൽമാൻ പലപ്പോഴും സാധാരണ വസ്ത്രങ്ങളിലാണ് കാണാറുള്ളത്. ഈ അ‌ടുത്ത് പങ്കെടുത്ത വിവിധ ദീപാവലി ആഘോഷങ്ങളിലും അദ്ദേഹം തന്റെ ഡെനിം ലുക്കിൽ വേറിട്ടു നിന്നിരുന്നു.

മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന ടൈഗർ 3യിൽ കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിലീസ് ചെയ്ത് 10 ദിവസങ്ങൾക്കുള്ളിൽ ചിത്രം ലോകമെമ്പാടുമായി 400.5 കോടി നേടിയതായി യാഷ് രാജ് ഫിലിംസ് റിപ്പോർട്ട് ചെയ്യുന്നു.

latest news salman khan
Advertisment