Advertisment

സെക്‌സ് ഇല്ലാതെ പറ്റില്ല. ഭക്ഷണമില്ലാതെ എപ്പോള്‍ വേണമെങ്കിലും പട്ടിണി കിടക്കാന്‍ തയ്യാറാണ്; സാമന്ത

നാഗചൈതന്യയുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് ശേഷമുള്ള ജീവിതത്തില്‍ തനിക്ക് നിരവധി പ്രശ്‌നങ്ങളുണ്ടായെന്ന് സാമന്ത വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു.

author-image
ഫിലിം ഡസ്ക്
New Update
സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിച്ച് സാമന്ത; കാരണം അറിയാം

 തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. തന്റെ പേരില്‍ സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസും ആരംഭിച്ചിരിക്കുകയാണ് സാമന്ത. ത്രലാല മൂവിംഗ് പിക്‌ചേഴ്‌സ് എന്ന പേരിലാണ് പുതിയ സംരംഭം. കഴിഞ്ഞ ദിവസമായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം സാമന്ത പങ്കുവച്ചത്. ഇപ്പോഴിതാ സാമന്തയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 2017ല്‍ JFWനു നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ.  

Advertisment

റാപ്പിഡ്-ഫയര്‍ റൗണ്ടില്‍, ഭക്ഷണം അല്ലെങ്കില്‍ സെക്സ്? ഏതു തിരഞ്ഞെടുക്കും എന്ന ചോദ്യത്തിനു ഉത്തരം നല്‍കുകയായിരുന്നു സാമന്ത. 'സെക്സ്. എനിക്ക് എപ്പോള്‍ വേണമെങ്കിലും പട്ടിണി കിടക്കാം,''  എന്നായിരുന്നു സാമന്തയുടെ മറുപടി. സാമന്തയുടെ മറുപടിയ്ക്ക് താരത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്. 'സാം റിയലാണ്, ലൈംഗികത തിരഞ്ഞെടുക്കുന്നതില്‍ എന്താണ് തെറ്റ്?,' എന്നാണ് പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ട മറ്റൊരു കമന്റ്. 

തെന്നിന്ത്യയില്‍ നിരവധി ആരാധകരുണ്ടായിരുന്ന താരദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും. നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ 2017 ഒക്ടോബറില്‍ ഇരുവരും വിവാഹിതരായി. എന്നാല്‍ 2021 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. വേര്‍പിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്തയും നാഗചൈതന്യയും ആരാധകരെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വേര്‍പിരിയല്‍ അത്ര സുഖകരമായ വാര്‍ത്തയായിരുന്നില്ല അവരുടെ ആരാധകര്‍ക്ക്. 

നാഗചൈതന്യയുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് ശേഷമുള്ള ജീവിതത്തില്‍ തനിക്ക് നിരവധി പ്രശ്‌നങ്ങളുണ്ടായെന്ന് സാമന്ത വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. വിവാഹ ജീവിതം പരാജയപ്പെട്ടത് എന്റെ ആരോഗ്യത്തേയും ജോലിയേയും ബാധിച്ചുവെന്നും താരം പറഞ്ഞിരുന്നു.

'വിവാഹ ജീവിതം പരാജയപ്പെട്ടത് എന്റെ ആരോഗ്യത്തെയും ജോലിയെയും ബാധിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ഞാന്‍ ഒരുപാട് അനുഭവിച്ചു. ആ സമയങ്ങളില്‍ എന്റെ അതേ അവസ്ഥയിലൂടെ കടന്നുപോയി അതിനെ അതിജീവിച്ചവരെ പറ്റി കൂടുതലറിയാനാണ് ശ്രമിച്ചത്. ഉത്കണ്ഠയെയും ട്രോളിങ്ങുമെല്ലാം അതിജീവിച്ചവരെ പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു.  അവരുടെ കഥകളാണ് എന്നെ രക്ഷപ്പെടുത്തിയത്. അതാണ് എനിക്ക് ബലമായത്. അവര്‍ക്ക് പറ്റുമെങ്കില്‍ എനിക്കും എല്ലാം അതിജീവിക്കാന്‍ പറ്റുമെന്ന് തോന്നി. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു താരമായി മാറുക എന്നത് ഭാഗ്യമാണ്. അതുകൊണ്ട് തന്നെ ഉത്തരവാദിത്തവും കാണിക്കണം. സത്യസന്ധരായിരിക്കണം. എത്ര ബ്ലോക്ക്ബസ്റ്റര്‍ സിനിമ ഉണ്ടെന്നോ, എത്ര അവാര്‍ഡുകള്‍ കിട്ടിയെന്നോ അല്ല നോക്കേണ്ടത്. 

എന്റെ വീഴ്ചകളും വേദനയും പരസ്യമായി പോയെങ്കിലും ഞാനത് കാര്യമാക്കുന്നില്ല. ശരിക്കും ഇതൊക്കെയാണ് എന്നെ ശക്തിപ്പെടുത്തിയതെന്ന് പറയാം. എനിക്കുള്ള വേദനകളെല്ലാം വച്ച് ഞാന്‍ യുദ്ധം ചെയ്യുകയാണ്. അതെനിക്ക് വ്യക്തമായി അറിയുകയും ചെയ്യും. സമാനമായ അവസ്ഥയിലൂടെ പോവുന്ന ആളുകള്‍ക്കും അവരുടെ ജീവിതം തുടരാനുള്ള ശക്തിയുണ്ടാവട്ടേ എന്ന് ഞാന്‍ ആശംസിക്കുകയാണ്'. സാമന്ത പറഞ്ഞു

 

samantha
Advertisment