നിരപരാധിത്വത്തിനുമേൽ അന്വേഷണത്തിന്റെ നിഴൽ: സന്ധ്യ സൂരിയുടെ ആദ്യ ഫീച്ചർ ഫിലിം "സന്തോഷ്" കാൻ ഫിലിം ഫെസ്റ്റിവലിൽ

author-image
ഫിലിം ഡസ്ക്
New Update
SANTHOSH SURI

ഡോക്യുമെന്ററി സംവിധായിക, ഭർത്താവിന്റെ അകാല മരണത്തിനുശേഷം സ്വന്തം നിലനിൽപ്പിനായി ശ്രമിക്കുന്ന ഒരു വിധവയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയിരിക്കുന്നു. ലളിതമായി തുടങ്ങുന്ന കഥ, സങ്കീർണ്ണമായ പോലീസ് അന്വേഷണത്തിലേക്ക് മാറുന്ന ത്രില്ലറാണ് "സന്തോഷ്"  എന്ന സിനിമ .

Advertisment

ഒരു കലാപത്തിനിടെ കൊല്ലപ്പെട്ട പോലീസ് കോൺസ്റ്റബിളിന്റെ ഭാര്യയായ സന്തോഷ്‌ സൈനിക്ക് ഭർത്താവിന്റെ ജോലി അവകാശമായി ലഭിക്കുമ്പോഴാണ് കഥ ആരംഭിക്കുന്നത്.

 പോലീസ് കോൺസ്റ്റബിൾ ആയതിനു ശേഷം, അവരുടെ ഗ്രാമത്തിൽ ഒരു പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നു. ഈ കേസ് അന്വേഷിക്കാനെത്തുന്ന ലേഡി ഇൻസ്‌പെക്ടർക്കൊപ്പം സൈനിയും അന്വേഷണം തുടരുമ്പോൾ, സംഭവവികാസങ്ങൾ ഞെട്ടിക്കുന്ന രൂപം കൊണ്ടു വരികയാണ്.


ഷഹാന ഗോസ്വാമിയും സുനിത രാജ്വാറും പ്രധാനവേഷങ്ങളിൽ എത്തുന്ന സന്തോഷ്, 2025-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർട്ടൈൻ റിഗാർഡ് വിഭാഗത്തിൽ പ്രീമിയർ ചെയ്‌തു. കൂടാതെ, മികച്ച അന്താരാഷ്ട്ര ഫീച്ചറിനുള്ള യുകെയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയുമാണ് ഈ ചിത്രം.

ഒരു ത്രില്ലറിന്റെ ആഘോഷം മാത്രമല്ല, ഉത്തരേന്ത്യൻ പോലീസ് സംവിധാനവും ദളിതരോടുള്ള പുച്ഛഭാവവും തുറന്നുകാട്ടുന്നതിലൂടെ സാമൂഹിക പ്രസക്തിയുള്ള ആവിഷ്‌കാരമായിട്ടാണ് സന്തോഷ് വിലയിരുത്തപ്പെടുന്നത്.

Advertisment