എനിക്ക് റൊമാന്റിക് ഹീറോ പരിവേഷമായിരുന്നു; ലാല്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്തു, ഇടവേളയെടുത്ത് തിരിച്ചെത്തിയപ്പോള്‍ സിനിമ മാറിപ്പോയി: ശങ്കര്‍

കിഴക്കുണരും പക്ഷി എന്ന സിനിമയില്‍ വില്ലന്‍ വേഷം ചെയ്തു നോക്കി. അതൊന്നും എനിക്കൊരു നല്ല വിജയം നല്‍കിയില്ല.

author-image
ഫിലിം ഡസ്ക്
New Update
shankar1

എണ്‍പതുകളിലെ  റൊമാന്റിക് ഹീറോ ആണ് ശങ്കര്‍. കോളജ് കുമാരിമാരുടെ സ്വപ്നകാമുകനായിരുന്നു. തന്റെ കരിയറില്‍ സംഭവിച്ച ചില കാര്യങ്ങള്‍ തുറന്നുപറയുകയാണ് താരം.

Advertisment

റൊമാന്റിക് ഹീറോ ഇമേജാണ് ആദ്യകാലത്ത് എനിക്കുണ്ടായിരുന്നത്. അതില്‍നിന്നു മാറിവരാനുള്ള ശ്രമം ഞാന്‍ നടത്തിയിരുന്നു.

കുറച്ചുകൂടി പക്വതയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ഒരു ശ്രമം നടത്തിയെങ്കിലും അതു ക്ലിക്കായില്ല എന്നു പറയാം.

കിഴക്കുണരും പക്ഷി എന്ന സിനിമയില്‍ വില്ലന്‍ വേഷം ചെയ്തു നോക്കി. അതൊന്നും എനിക്കൊരു നല്ല വിജയം നല്‍കിയില്ല.

അങ്ങനെ കുറച്ചുനാള്‍ സിനിമയില്‍നിന്നു മാറിനിന്നു. വീണ്ടും തിരിച്ചുവരാമെന്നു  കരുതിയാണ് ഒരു ഇടവേളയെടുത്തത്.

പക്ഷേ,  ആ ഇടവേള കുറച്ചു ഗുരുതരമായി മാറി. പിന്നീടു തിരിച്ചുവന്നുവെങ്കിലും പുതിയ കാലത്തിന്റെ മാറ്റം കിട്ടാതെ വന്നതായിരിക്കാം പിന്നോട്ടടിച്ചത്. 

മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ മോഹന്‍ലാല്‍ നെഗറ്റീവ് വേഷത്തില്‍ വന്നു. പിന്നീടു പതുക്കെ പതുക്കെ അതില്‍നിന്ന് അദ്ദേഹം മാറി.

എനിക്ക് അപ്പോഴും റൊമാന്റിക് ഇമേജായിരുന്നു. കാരണം ചെയ്തതില്‍ കൂടുതല്‍ അത്തരത്തിലുള്ള സിനിമകളായിരുന്നു.

റൊമാന്റിക് ഹീറോ എന്ന പരിവേഷത്തില്‍നിന്നു പുറത്തുകടക്കാന്‍ ചില ബുദ്ധിമുട്ടു വന്നു. അതേസമയം മോഹന്‍ലാല്‍ പൂച്ചക്കൊരു മൂക്കുത്തി മുതല്‍ ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തതോടെ  അദ്ദേഹത്തിന്റെ കരിയറില്‍ ഉയര്‍ച്ചയുണ്ടായി- ശങ്കര്‍ പറഞ്ഞു.

Advertisment