Advertisment

ലെന ദൂരെ ഒറ്റയ്ക്ക് മാറിയിരിക്കും, കഴിക്കുന്നത് പൊടികൾ, ഇഡ്ഡലിയും സാമ്പാറും വേണ്ട; ലെനയെക്കുറിച്ച് ശാന്തിവിള ദിനേശൻ

ലെനയെ നായികയാക്കി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സീരിയല്‍ ഇദ്ദേഹം ചെയ്തിട്ടുണ്ട്. സീരിയലുമായി നല്ല രീതിയില്‍ ലെന സഹകരിച്ചെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ ഒരു കാര്യത്തില്‍ മാത്രം നടിയോട് എതിര്‍പ്പുണ്ടായിരുന്നെന്നും സംവിധായകന്‍ വ്യക്തമാക്കി.

author-image
ഫിലിം ഡസ്ക്
Nov 15, 2023 20:03 IST
New Update
lena santhivila dinesh.jpg

തിരിച്ചുവരവില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ലെനയ്ക്ക് സാധിച്ചു. ആത്മീയ പാതയിലേക്ക് തിരിഞ്ഞ ലെന അടുത്തിടെ 'ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്' എന്ന പേരില്‍ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. ആത്മാവിനെക്കുറിച്ചും സ്വയം തിരിച്ചറിയലിനെക്കുറിച്ചുമൊക്കെയാണ് പുസ്തകം. ഇതിന്റെ ഭാഗമായി താരം അടുത്തിടെ നല്‍കിയ അഭിമുഖങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാനസികാരോഗ്യത്തെ കുറിച്ചും മുന്‍ജന്മത്തെ കുറിച്ചുമെല്ലാമാണ് താരം സംസാരിച്ചത്. കഴിഞ്ഞ ജന്മത്തില്‍ താനൊരു ബുദ്ധ സന്യാസി ആയിരുന്നെന്നും 63 വയസ്സ് വരെ ജീവിച്ചിരുന്നുവെന്നുമെല്ലാം ലെന പറഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അത് വലിയ ശ്രദ്ധ നേടുകയായിരുന്നു.

Advertisment

ലെനയുടെ പരാമര്‍ശം ചര്‍ച്ചയായിരിക്കെ നടിയെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. ലെനയെ നായികയാക്കി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സീരിയല്‍ ഇദ്ദേഹം ചെയ്തിട്ടുണ്ട്. സീരിയലുമായി നല്ല രീതിയില്‍ ലെന സഹകരിച്ചെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ ഒരു കാര്യത്തില്‍ മാത്രം നടിയോട് എതിര്‍പ്പുണ്ടായിരുന്നെന്നും സംവിധായകന്‍ വ്യക്തമാക്കി.

ലൈറ്റ്‌സ് ക്യാമറ ആക്ഷന്‍ എന്ന തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ മനോഹരമായി ലെന ആ വേഷം ചെയ്തു. ലെന സെറ്റില്‍ വരുമ്പോള്‍ നമ്മള്‍ അതിശയപ്പെടും. മുടിയൊക്കെ ക്രോപ്പ് ചെയ്ത് ജീന്‍സിട്ട് വരും. എനിക്ക് തോന്നിയ മൈനസ് ദേഹം മുഴുവന്‍ ടാറ്റൂ ചെയ്തിട്ടുണ്ട്. എവിടെയൊക്കെ വരയ്ക്കാമോ അവിടെയൊക്കെ വരച്ചിട്ടുണ്ട്. നിങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റ് അല്ലേ, പല ക്യാരക്ടര്‍ ചെയ്യണ്ടേയെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. ലെനയ്ക്ക് ഒരു അസിസ്റ്റന്റ് പെണ്‍കുട്ടിയുണ്ട്. രാവിലെ വന്നാല്‍ പാന്‍ കേക്ക് വാരി തേച്ച് ടാറ്റൂ മറയ്ക്കണം. അത് മാത്രമേ എനിക്ക് എതിര്‍പ്പ് തോന്നിയിട്ടുള്ളൂ. കട്ടിനും ഷോട്ടിനും മാത്രമേ നമ്മളുടെ കൂടെ നില്‍ക്കൂ. 

ഷോട്ട് ഓക്കെയെന്ന് പറഞ്ഞാല്‍ ലെന ദൂരയൊരു മരത്തിന്റെ ചുവട്ടില്‍ വാക് മാനും വെച്ച് ഇംഗ്ലീഷ് പുസ്തകവുമായി ഇരിക്കും. എല്ലാവരുമായി നല്ല സഹകരണമാണ്. പക്ഷെ ആരുമായും പരദൂഷണം പറയാന്‍ ലെന ഇരിക്കില്ല. ഒരു ദിവസം പോലും ലെന എന്റെ സെറ്റില്‍ ലേറ്റായി വന്നിട്ടില്ല. സീരിയലിന്റെ പ്രൊഡ്യൂസര്‍ തരികിടയായിരുന്നു. പക്ഷെ പ്രതിഫലക്കാര്യത്തില്‍ ലെന ഒരിക്കലും എന്നോട് പിണങ്ങിയിട്ടില്ല. പ്രൊഡക്ഷന്‍ ഫുഡ് ഒന്നും കഴിക്കില്ല. ടിന്‍ ഫുഡ് ആണ്. എന്തോ പൗഡര്‍ കലക്കി ആയ കൊണ്ടുകൊടുക്കും. നമ്മുടെ ഇഡ്ഡലിയും സാമ്പാറും ഒന്നും വേണ്ടായിരുന്നു'- ശാന്തിവിള ദിനേശ് പറഞ്ഞു.  ലെനയെക്കുറിച്ചുള്ള ഇപ്പോഴത്തെ വാര്‍ത്തകള്‍ തന്നെ അതിശയപ്പെടുത്തിയതെന്നും ഒരു വിവാദത്തിലും പെടാത്ത ആളായിരുന്നു ലെനയെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. 

 

#lena #shanthivila dinesh
Advertisment