Advertisment

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങി വിക്രത്തിന്റെ മകൾ! ബാലതാരമായ സാറ പത്ത് വർഷം കൊണ്ട് നേടിയത് പത്ത് കോടി! ബിഗ് ബജറ്റ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യം, ഏറ്റവും വിലകൂടിയ താരം മലയാളത്തിനും പ്രിയങ്കരി

author-image
മൂവി ഡസ്ക്
Nov 16, 2023 18:17 IST
New Update
fg

ദൈവത്തിരുമകളിൽ വിക്രത്തിന്റെ മകളായി വേഷമിട്ട സാറ ഇന്ന് ഏറ്റവും വിലകൂടിയ ബാലതാരമായി മാറിയിരിക്കുകയാണ്. 10 വർഷം കൊണ്ട് സാറയുടെ ആസ്തി 10 കോടിയോളം രൂപയാണ്. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ കോടിക്കണക്കിന് രൂപ പ്രതിഫലമായിരുന്നു സാറ വാങ്ങിയിരുന്നത്.

Advertisment

നിലവിൽ ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബാലതാരമാണ് സാറ. സാറയുടെ അച്ഛൻ രാജ് അർജുനും ഒരു നടനാണ്. ഹിന്ദി, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

2011ൽ 404 എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സാറാ അർജുൻ ബാലതാരമായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ അഭിനയിക്കുമ്പോൾ താരത്തിന് അഞ്ച് വയസായിരുന്നു പ്രായം. ആദ്യ തമിഴ് ചിത്രം ദൈവത്തിരുമകൾ ആയിരുന്നു.

വിക്രമിന്റെ മകളുടെ വേഷമാണ് ചിത്രത്തിൽ സാറ അവതരിപ്പിച്ചത്. സാറയും വിക്രമും തമ്മിലുള്ള അച്ഛൻ-മകൾ ബന്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പതിനേഴ് വയസുകാരിയായ സാറ ഉടൻ തന്നെ നായികയായി അരങ്ങേറ്റം കുറിക്കും.

സാറയെ മലയാളികൾക്കും ഏറെ സുപരിചിതമാണ്. ആൻമരിയ കലിപ്പിലാണെന്ന സണ്ണി വെയ്ൻ സിനിമയിലെ ആൻമരിയയായി സാറ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Advertisment