രശ്മികയുടേയും രൺബീറിന്റേയും ചുംബന സീനുകളുടെ ദൈർഘ്യം കുറയ്ക്കണം; 'ആനിമൽ' അണിയറ പ്രവർത്തകരോട് സെൻസർ ബോർഡ്

അനിൽ കപൂറിനും ബോബി ഡിയോളിനും പുറമേ ത്രിപ്തി ദിമ്രി, ശക്തി കപൂർ, സുരേഷ് ഒബ്‌റോയ്, ബാബ്‌ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു.

author-image
ഫിലിം ഡസ്ക്
New Update
animal kiss scene.jpg

 രൺബീർ കപൂറും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ് ആനിമൽ. ദൈർഘ്യത്തിന്റെ പേരിൽ ചിത്രം ചർച്ചകളിലും ട്രോളുകളിലും ഇടം പിടിച്ചിരുന്നു. മൂന്ന് മണിക്കൂറും 21 മിനിറ്റുമാണ് ചിത്രത്തിന്റെ ആകെ ദൈർഘ്യം. ഡിസംബർ ഒന്നിനാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. അർജുൻ റെഡ്ഡി' എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന ചിത്രമാണ് ആനിമൽ. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർബോർഡ് നൽകിയിരുന്നത്. കൂടാതെ അഞ്ച് പ്രധാന മാറ്റങ്ങളും നിർദ്ദേശിച്ചിരുന്നു. 

Advertisment

ചിത്രത്തിലെ ദൈർഘ്യമുള്ള ഇന്റിമേറ്റ് സീനിന്റെ സമയം കുറയ്ക്കുക എന്നതാണ് അതിൽ ഒന്ന്. ഓൺലൈനിൽ ചോർന്ന സർട്ടിഫിക്കറ്റ് വിവരങ്ങൾ പ്രകാരം ''ടിസിആർ 02:28:37-ലെ ക്ലോസപ്പ് ഷോട്ടുകൾ ഒഴിവാക്കണം വിജയിന്റെയും സോയയുടെയും ഇന്റിമേറ്റ് ദൃശ്യങ്ങൾ മാറ്റണം'' എന്നാണ് പറയുന്നത്. ഡയലോഗുകളിലെ മാറ്റങ്ങളും ചില പദപ്രയോഗങ്ങളിലെ മാറ്റങ്ങളുമാണ് സെൻസർ ബോർഡിന്റെ മറ്റ് നിർദ്ദേശങ്ങൾ. സബ് ലൈറ്റിലിലും നിർദ്ദേശങ്ങൾ പറഞ്ഞിട്ടുണ്ട്. വിജയ്, സോയ എന്നാണ് രൺബിറിന്റെയും രശ്മികയുടെയും കഥാപാത്രങ്ങളുടെ പേര്. ഇരുവരുടെയും ചുംബന രംഗങ്ങൾ നേരത്തെ ഹുവാ മെയ്ൻ എന്ന ഗാനം പുറത്തിറങ്ങിയപ്പോൾ ചർച്ചയായിരുന്നു. 

അനിൽ കപൂറിനും ബോബി ഡിയോളിനും പുറമേ ത്രിപ്തി ദിമ്രി, ശക്തി കപൂർ, സുരേഷ് ഒബ്‌റോയ്, ബാബ്‌ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. അനിൽ കപൂർ അച്ഛന്റെ വേഷത്തിലാണ് എത്തുക. ടീ സീരീസിന്റെയും ഭദ്രകാളി പിക്‌ചേഴ്‌സിന്റെയും ബാനറിലാണ് നിർമ്മാണം. നൂറ് കോടി രൂപ മുതൽ മുടക്കിലാണ് അനിമൽ നിർമ്മിച്ചിരിക്കുന്നത്. 

രൺബീർ കപൂറിന്റെ എക്കാലത്തേയും ഏറ്റവും വലിയ ഓപ്പറാണായി ആനിമൽ മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. ബോക്‌സോഫീസിൽ ചിത്രം മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. റിലീസിന് ഏകദേശം  6-8 ആഴ്ചകൾക്ക് ശേഷം ചിത്രം ഒടിടിയിൽ പ്രദർശനത്തിന് എത്തുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

ranbir-kapoor rashmika mandana
Advertisment