/sathyam/media/media_files/uOOKMIUmPDA54AqMAEhr.jpg)
ഷാരുഖ് ഖാനെ കേന്ദ്ര കഥാപാത്രമാക്കി രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത 'ഡങ്കി'ക്ക്തിയേറ്ററുകളില്‍ ഗംഭീര വരവേല്‍പ്പ്. ഷാരുഖിന് പുറമെ തപ്സി പന്നു, വിക്കി കൗശല്‍, ബൊമന്‍ ഇറാനി, ദിയാ മിര്‍സ, സതീഷ് ഷാ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ആരാധകര്‍ അതിരാവിലെതന്നെ ചിത്രം കാണാനായി കാണാന്‍ തിയേറ്ററുകളില്‍ ഒഴുകിയെത്തി. ഷാരൂഖിന്റെ 'ജവാന്‍', 'പത്താന്‍' എന്നീ സിനിമകള്‍ പോലെ തന്നെ ഡെങ്കിയും ബോക്സ് ഓഫീസില്‍ വമ്പന്‍ കളക്ഷനുമായി ചരിത്രം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.
മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വെറുമൊരു സിനിമയല്ല, ഇത് ലോകമെമ്പാടും ആഘോഷിക്കപ്പെടേണ്ട ഒരു സെല്ലുലോയ്ഡ് ആണ് എന്നാണ് പ്രേക്ഷക അഭിപ്രായം. കോമഡിയും സെന്റിമെന്റ്‌സും ദേശസ്‌നേഹവും ഒന്നിപ്പിച്ചുകൊണ്ടുള്ള ഒരു മികച്ച സിനിമയാണ് ഹിരാനി ഒരുക്കിയിരിക്കുന്നതെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.