/sathyam/media/media_files/2025/12/29/pashanamshaji-1571463521-1591438386-2025-12-29-06-23-17.jpg)
പാഷാണം ഷാജി എന്നു പറഞ്ഞാല്‍ അറിയാത്തവരായി ആരുമുണ്ടാകില്ല. സാജു എന്നോ സാജു നവോദയ എന്നോ പറഞ്ഞാല്‍ വളരെ പെട്ടെന്ന് ആര്‍ക്കും ആളെ മനസിലായെന്നു വരില്ല.
ഒരു ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോ കോമഡി ഫെസ്റ്റിവലില്‍ സാജു ചെയ്തൊരു കഥാപാത്രത്തിന്റെ പേരാണ് പാഷാണം ഷാജി.
എല്ലാവരെയും പരസ്പരം തല്ലിക്കാന്‍ അപാരമായ മിടുക്കുള്ള ഒരു നാട്ടിന്‍പുറത്തുകാരനായ കഥാപാത്രം. പിന്നീട് സാജു ആ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെട്ടു.
മിമിക്രിക്കാരനായും പെയിന്റിങ് തൊഴിലാളിയും ജീവിച്ച കാലം സാജു ഓര്‍ക്കുകയാണ്.
ചേട്ടന്റ വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം കാമുകിയുമായി ഞാന്‍ ഒളിച്ചോടി. വലിയ ഒച്ചപ്പാടും ബഹളങ്ങളുമുണ്ടായി.
വിവാഹശേഷം ഞങ്ങള്‍ വാടകവീട്ടിലേക്കു മാറി. അതൊരു ഒറ്റ മുറി വീടായിരുന്നു. സൗകര്യങ്ങള്‍ ഒന്നുംതന്നെയില്ല.
എന്നാലും ഞങ്ങളവിടെ കഴിഞ്ഞു. വീടിനു വാടക കൊടുക്കേണ്ടതു കാരണം പെയിന്റിങ്ങിന്റെ പണിക്കു പോയിത്തുടങ്ങി.
അങ്കമാലി ആലുക്കാസിന്റെ പെയിന്റിങ് പണി നടക്കുന്ന സമയത്താണ് മിമിക്രി കലാകാരനായ പ്രശാന്ത് കാഞ്ഞിരമറ്റം എന്നെ വിളിക്കുന്നത്. മനോജ് ഗിന്നസ് പുതിയ ട്രൂപ്പ് തുടങ്ങാന്‍ പോകുകയാണ് നീ വാ എന്നു പറഞ്ഞു. നീ പോയേ അവിടുന്ന്.
ഇപ്പോള്‍ കൃത്യമായ കൂലിയും കിട്ടുന്നുണ്ട് ജീവിതവും കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നുണ്ടെന്നു പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
മിമിക്രിയും പരിപാടിയുമൊക്കെ നിര്‍ത്തിക്കളഞ്ഞ സമയമായിരുന്നു അത്. വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ ഭാര്യ രശ്മി ഭയങ്കരമായി ദേഷ്യപ്പെട്ടു നില്‍ക്കുന്നു.
പ്രശാന്ത് വന്നിരുന്നോ എന്നു ഞാന്‍ ചോദിച്ചു. ആ വന്നിരുന്നു എന്നവള്‍ പറഞ്ഞു. അവന്റെ വീട്ടില്‍ തിന്നാനും കുടിക്കാനും ഒക്കെയുണ്ട്, മിമിക്രി കാണിച്ചു നടന്നാലും കുഴപ്പമൊന്നുമില്ലെന്നു ഞാന്‍ അവളോടു പറഞ്ഞു.
ചേട്ടന്‍ മിമിക്രിക്ക് അല്ലാതെ ഇനി വേറെ വല്ല പണിക്കും പോയാല്‍ ഞാന്‍ ചത്തുകളയുമെന്നു പറഞ്ഞ് അവളെന്നെ ഭീഷണിപ്പെടുത്തി.
അതോടെ ഞാന്‍ പെയിന്റ് പാട്ട താഴെവച്ചു. അവിടെനിന്നു തുടങ്ങിയതാണ് ഈ യാത്ര. ആദ്യം മനോജ് ചേട്ടന്റെ ഒപ്പം, പിന്നെ കൊച്ചിന്‍ ഗിന്നസിലേക്ക്, അവിടെനിന്നു ചാനലിലേക്ക്, പിന്നെ സിനിമയിലേക്ക് സാജു പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us