Advertisment

ലൈംഗികതയുമായി ബന്ധപ്പെട്ട തെറ്റായ അറിവുകളെ തിരുത്താൻ ഷക്കീല എത്തുന്നു! ഡ്രൈവിം​ഗ് പഠിക്കാനെത്തുന്ന യുവാക്കൾക്ക് ലൈംഗിക അറിവുകൾ പഠിപ്പിക്കുന്ന കഥാപാത്രമായാണ് ഷക്കീല എത്തുന്നത്. നെറ്റ്ഫ്ലിക്സിലെ 'ഷക്കീലാസ് ഡ്രൈവിംഗ് സ്കൂൾ' എന്ന സെക്സ് എഡ്യൂക്കേഷൻ പ്രൊമോ വീഡിയോ ഇതിനകം വൈറലാണ്. ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള തുറന്ന സംഭാഷണങ്ങളുടെ പ്രാധാന്യമാണ് ചിത്രം പറയുന്നത്

author-image
മൂവി ഡസ്ക്
Updated On
New Update
kk

ലൈംഗികതയുമായി ബന്ധപ്പെട്ട തെറ്റായ അറിവുകളെ തിരുത്തുന്ന സെക്സ് എഡ്യൂക്കേഷൻ സിനിമയുമായി വീണ്ടും നടി ഷക്കീല എത്തുന്നു.  'ഷക്കീലാസ് ഡ്രൈവിംഗ് സ്കൂൾ' എന്ന പേരിൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങുന്ന ചിത്രത്തിൽ വ്യത്യസ്ഥമായ കഥാപാത്രമാണ് ഷക്കീല അവതരിപ്പിക്കുന്നത്. 

Advertisment

ഡ്രൈവിങ് പഠിക്കാനെത്തുന്ന രണ്ട് യുവാക്കള്‍ക്ക് ഡ്രൈവിങ് പാഠങ്ങള്‍ക്കനുസൃതമായി ലൈംഗിക അറിവുകള്‍ പകര്‍ന്നു കൊടുക്കുന്ന കഥാപാത്രമായാണ് ഷക്കീല എത്തുന്നത്.

ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള തുറന്ന സംഭാഷണങ്ങളുടെ പ്രാധാന്യവും മുൻവിധികളിൽ നിന്ന് മാറി ചിന്തിക്കേണ്ടുന്നതിന്റെ ആവശ്യകതയുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.

സെക്സ് എഡ്യൂക്കേഷൻ വെബ് സീരീസിന്റെ ഭാഗമായി മൈത്രി അഡ്വര്‍ടൈസിങ് വര്‍ക്സ് തയ്യാറാക്കിയ പ്രൊമോ വീഡിയോ ഇതിനകം തന്നെ വൈറലാണ്. നെറ്റ്‌ഫ്ലിക്സിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് പ്രൊമോ വീഡിയോ പുറത്തുവിട്ടത്. 

Advertisment