Advertisment

തമിഴില്‍ നായകനാകാനൊരുങ്ങി ഷെയ്ന്‍ നിഗം; അരങ്ങേറ്റം വാലി മോഹന്‍ ദാസ് ചിത്രത്തിലൂടെ

author-image
ഫിലിം ഡസ്ക്
New Update
shane nigam palastiene.jpg

തമിഴില്‍ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടൻ ഷെയ്ന്‍ നിഗം.വാലി മോഹന്‍ ദാസ് സംവിധാനം ചെയ്യുന്ന മദ്രാസ്കാരന്‍ എന്ന് പേരിട്ടിരിക്കുന്ന  ചിത്രത്തിലൂടെയാണ് ത  ഷെയ്ന്‍ നിഗം തമിഴിലേക്ക് എത്തുന്നത്.

മദ്രാസ്കാരന്‍ ആക്ഷന്‍ സിനിമയാണെന്ന്  സംവിധായകന്‍ വാലി മോഹന്‍ പറഞ്ഞു. ചെറിയ ഈഗോ പ്രശ്നം ഒരാളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റമാണ് ചിത്രത്തിന്റെ പ്രമേയമെന്നും മധുരയിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി കലൈയരസനും നിഹാരിക കൊനിദേലയും എത്തുന്നുണ്ട് .

ചെന്നൈയില്‍ നിന്ന് മധുരയില്‍ എത്തുന്നവരെ സാധാരണ മദ്രാസ്കാരന്‍ എന്നാണ് അവിടുത്തെ നാട്ടുകാര്‍ വിശേഷിപ്പിക്കുക. അതിനാലാണ് സിനിമയ്ക്ക് ആ പേര് നല്‍കിയതെന്ന് സംവിധായകന്‍ പ്രതികരിച്ചു.

Advertisment