Advertisment

കുട്ടിക്കാലത്തെ ഒരു സ്വപ്നം യാഥാർത്ഥ്യമാകുന്നു. മണാലിയിൽ പുതിയതായി തുടങ്ങുന്ന കഫേയെ കുറിച്ചുള്ള വിശേഷം പങ്കുവച്ച്  ബോളിവുഡ് നടി കങ്കണ റണൗട്ട്

'ഹിമാലയത്തിന്റെ മടിത്തട്ടിൽ ഒരു ചെറിയ കഫേ, തന്റെ കുട്ടിക്കാലത്തെ ഒരു സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു. ദി മൗണ്ടെയ്ൻ സ്റ്റോറി, ഇതൊരു സ്നേഹത്തിന്റെ കഥയാണ്' എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയ്ക്കൊപ്പം കങ്കണ കുറിച്ചു.

author-image
ഫിലിം ഡസ്ക്
New Update
KANGANA NEW KAFE

ഷിംല: മണാലിയിൽ കഫേ ആരംഭിച്ച് ബോളിവുഡ് താരവും ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ട്. 'ദി മൗണ്ടെയ്ൻ സ്റ്റോറി' എന്നാണ് കഫേയുടെ പേര്. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുതിയ സംരഭത്തെക്കുറിച്ച് വ്യക്തമാക്കി രം​ഗത്തെത്തിയത്. 

Advertisment

'ഹിമാലയത്തിന്റെ മടിത്തട്ടിൽ ഒരു ചെറിയ കഫേ, തന്റെ കുട്ടിക്കാലത്തെ ഒരു സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു. ദി മൗണ്ടെയ്ൻ സ്റ്റോറി, ഇതൊരു സ്നേഹത്തിന്റെ കഥയാണ്' എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയ്ക്കൊപ്പം കങ്കണ കുറിച്ചു.

മണാലിയിൽ സ്ഥിതി ചെയ്യുന്ന കഫേ ഫെബ്രുവരി 14 പ്രണയദിനത്തിൽ തുറന്നു പ്രവർത്തിക്കുമെന്ന് അവർ അറിയിച്ചിട്ടുണ്ട്.

Advertisment