വിൻസി ആ ദിവസങ്ങളിൽ വളരെ മൂകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് കാരവാനിലേക്ക് പോകുന്നതല്ലാതെ മറ്റാരുമായി സംസാരിക്കാൻ പോലും തയ്യാറായില്ല. കെട്ടിടത്തിലേക്ക് ചാടിക്കയറും, കാരവാനിലേക്ക് ഓടും. ഷൈനിന്റേത് അസ്വാഭാവിക പെരുമാറ്റം. ഷൈനെതിരെ സഹനടൻ

വിൻസിയോട് ഷൂട്ടിംഗ് സെറ്റിൽ ഷൈൻ മോശമായി പെരുമാറിയെന്ന് ടെക്നീഷ്യന്മാർ പറഞ്ഞെന്നും സുഭാഷ് പോണോളി പറഞ്ഞു.

author-image
ഫിലിം ഡസ്ക്
New Update
shine and subash

സൂത്രധാരൻ സിനിമയുടെ  സെറ്റില്‍ ഷൈന്‍ ടോം ചാക്കോയില്‍ നിന്ന് അസാധാരണ പെരുമാറ്റമുണ്ടായിട്ടുണ്ടെന്ന്  സഹനടൻ സുഭാഷ് പോണോളിയുടെ വെളിപ്പെടുത്തൽ.

Advertisment

ലഹരി ഉപയോഗിച്ചതിന് സമാനമായ പെരുമാറ്റമാണ് ഷൈനിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും വിൻസി ആ ദിവസങ്ങളിൽ വളരെ മൂകയായിരുന്നുവെന്നും സുഭാഷ് പറഞ്ഞു.

വിൻസിയോട് ഷൂട്ടിംഗ് സെറ്റിൽ ഷൈൻ മോശമായി പെരുമാറിയെന്ന് ടെക്നീഷ്യന്മാർ പറഞ്ഞെന്നും സുഭാഷ് പോണോളി പറഞ്ഞു.

വിൻസി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ചർച്ച നടത്തിയെന്നും ചർച്ചയുടെ അടിസ്ഥാനത്തിൽ പിന്നീട് സിനിമ ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 

അന്ന് വിൻസിയുടെ മുഖത്ത് സങ്കടം ഉണ്ടായിരുന്നു. വളരെ എനർജറ്റിക്കായി പെരുമാറുന്ന വിൻസി വളരെ മൂകമായാണ് പെരുമാറിയത്. ഷൂട്ടിംഗ് കഴിഞ്ഞ് സഹായിയോടൊപ്പം കാരവാനിലേക്ക് പോകുന്നതല്ലാതെ മറ്റാരുമായി സംസാരിക്കാൻ പോലും തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷൂട്ടിംഗ് കഴിഞ്ഞാൽ കാരവാനിലേക്ക് ഓടിക്കയറുക, കെട്ടിടത്തിന്റെ മുകളിലേക്ക് ചാടിക്കയറുക, കെട്ടിടത്തിൽ നിന്ന് ചാടുക തുടങ്ങി അസാധാരണ പെരുമാറ്റം ഷൈനിന്റെ ഭാഗത്തുനിന്നുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment