/sathyam/media/media_files/i7ifJDvl3rH6qrnkY0v5.jpg)
വിരസമാകുമെന്ന് പ്രതീക്ഷിക്കുന്നിടത്ത് കൊച്ച് അത്ഭുതലോകം തുറന്നുകൊടുക്കുന്ന "ലേഡി" എന്ന മലയാളം ഷോട്ട് ഫിലീം ശ്രദ്ധ നേടുന്നു. ​ഗോകുൽ വി.എസ് ആണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലേഡി എന്നതിനൊപ്പം മഹാലക്ഷ്മി എന്നൊരു തലക്കെട്ടും ചിത്രത്തിന് നൽകിയിട്ടുണ്ട്.
വർദ്ധിച്ചുവരുന്ന മയക്കു മരുന്ന് ഉപയോഗവും അതിന്റെ ബാക്കിപത്രമായി ചെറുപ്പക്കാരിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ചിത്രം തുറന്നു കാട്ടുന്നത്. സ്ത്രീയെ പ്രൊട്ടക്റ്റ് ചെയ്യേണ്ടത് അവൾ തന്നെയാണ് എന്ന് ഈ 12 മിനിറ്റ് കൊണ്ട് വ്യക്തമായ സന്ദേശം ചിത്രം നൽകുന്നു. മികച്ച കഥ മികച്ച തിരക്കഥ, വളരെ കുറച്ചു സംഭാഷണം, അതിഭാവുകത്വമില്ലാത്ത അഭിനയം, ഇതെല്ലാമാണ് ചിത്രത്തിന്റെ പ്രത്യേകത.
മഹാലക്ഷ്മി, താസിഫ് നസിമുദ്ദീൻ, ഷിഫാസ് നിയാസ്, അരുൺ ദേവൻ, ഗോകുൽ വി.എസ്, കാവ്യ വിനോദ്, ആതിര, വിവേക് ​​എ എസ് എന്നിവരാണ് അഭിനയതാക്കൾ. ആക്ഷൻ: രാഹുൽ ലാൽ പദ്മ ,ബിജിഎം : ആദർശ് കൃഷ്ണൻ എൻ. ഛായാഗ്രഹണം: ദേവ് മനോജ്. എഡിറ്റിംഗ്: റിച്ചിൻ സുരേഷ്. അസോസിയേറ്റ് ഡയറക്ടർ: ജ്യോതിഷ് ആർഎസ് / ആദർശ് രാജേന്ദ്രൻ
സംഗീതം: ആദർശ് കൃഷ്ണൻ എൻ, ഗായകർ : എസ്.ഡിയഇ.ഇ & അമൃത സുനിൽകുമാർ, ഗാനരചന: അഭിലാഷ് ബ്രിട്ടോ & എസ്.ഡിയഇ.ഇ, പിന്നണി പാടിയത്: ആദർശ് കൃഷ്ണൻ എൻ, ഹിപ്ഹോപ്പ് ജെബി, പ്രോഗ്രാമിംഗ് ആൻഡ് അറേഞ്ച്മെൻ്റ്, മിക്സിംഗ് ആൻഡ് മാസ്റ്ററിംഗ്: ആദർശ് കൃഷ്ണൻ എൻ, ഗാനരചന: റിച്ചിൻ സുരേഷ്, ടൈറ്റിൽ, പോസ്റ്റർ & ഡിസൈനുകൾ: റിച്ചിൻ സുരേഷ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us