സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പന്‍’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസര്‍ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഓടിപ്പടച്ചെത്തുന്ന ഗ്രാമവാസികള്‍, ഇനി കലഹത്തിനും പ്രശ്‌നങ്ങള്‍ക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടന്‍ മട്ടില്‍ കളര്‍ഫുളായെത്തിയ ടീസര്‍ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാന്‍ ‘പെരുമാനി’യിലെ കൂട്ടര്‍ മെയ് മാസത്തില്‍ തിയേറ്ററുകളിലെത്തും.
Advertisment
2022 ഒക്ടോബര്‍ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ന്‍-അലന്‍സിയര്‍ ചിത്രം ‘അപ്പന്‍’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യല്‍ മീഡിയകളില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകര്‍ എത്തിചേര്‍ന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.