മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോന്‍ കളിമണ്ണ് എന്ന സിനിമയിലൂടെ നടിയുടെ യഥാര്‍ഥ ഗര്‍ഭകാലവും പ്രസവും കാണി ച്ചിരുന്നു. ഇപ്പോൾ ഇതാ നടി തന്റെ കുടുംമ്പ ജീവിതത്തെകുറിച്ചും മകളെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് വൈറലാവുകയാണ്
ശ്വേത മേനോന്‍ പറയുന്നു
"ഭര്‍ത്താവിന്റെ ഭയങ്കര സപ്പോര്‍ട്ട് ഉണ്ടായിരുന്നു. അദ്ദേഹം മികച്ചൊരു ഭര്‍ത്താവും അച്ഛനുമാണ്. വലിയൊരു ജോലി രാജി വെച്ചിട്ട് ഹൗസ് ഹസ്ബന്‍ഡും ഹൗസ് ഫാദറുമായിരിക്കുകയാണ് ശ്രീ. അത് ഞങ്ങള്‍ തീരുമാനിച്ചെടുത്ത തീരുമാനമാണ്. ഭാവി എങ്ങനെയായിരിക്കും, എന്ത് ചെയ്യണമെന്ന് ഞങ്ങളൊന്നിച്ച് ഇരുന്ന് തീരുമാനിച്ചു. ശ്വേത വര്‍ക്കൊന്നും നിര്‍ത്തരുതെന്നാണ് ഭര്‍ത്താവ് പറഞ്ഞിട്ടുള്ളത്.
പ്രസവിച്ച സമയത്ത് ഡോക്ടര്‍ എന്നോട് വര്‍ക്ക് ചെയ്യുന്ന അമ്മയാണോ എന്ന് ചോദിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ കുഞ്ഞിന് മുല കൊടുക്കുന്നത് തുടക്കത്തിലെ ശ്രദ്ധിക്കണമെന്നും അല്ലെങ്കില്‍ അത് വല്ലാതെ ഇമോഷണലായി ബാധിക്കുമെന്നും പറഞ്ഞിരുന്നു. ഫുള്‍ ടൈം അമ്മയെ മാത്രം ആശ്രയിച്ച് മുല കുടി നിര്‍ത്തിയാല്‍ അവരെ വല്ലാതെ ബാധിക്കും. അങ്ങനൊരു ട്രെയിനിങ് കിട്ടിയത് കൊണ്ട് കാര്യങ്ങള്‍ എളുപ്പമായി. ഷൂട്ടിങ്ങിന് ഇടയില്‍ ഞാന്‍ കുഞ്ഞിനെ ഫീഡ് ചെയ്യാന്‍ വേണ്ടി പോകും. തിരിച്ച് ഷോട്ടിലേക്ക് മടങ്ങി വരും. മോള്‍ക്ക് വേറൊരു കുഴപ്പവുമില്ലാതെ പോവാന്‍ തുടങ്ങി.
പഠിക്കാന്‍ കുറച്ച് താല്‍പര്യം കൂടുതലുള്ള കുട്ടിയാണ്. അവളുടെ കാര്യത്തില്‍ ഞങ്ങള്‍ അധികം ഇടപെടേണ്ടതായിട്ടില്ല. അഞ്ച് മാസം മുന്‍പ് വരെ അവള്‍ ഞങ്ങളുടെ കൂടെയായിരുന്നു കിടന്നിരുന്നത്. പതിനെന്ന് വയസായപ്പോള്‍ അവള്‍ക്ക് സ്വന്തമായൊരു റൂം കൊടുത്തു. അക്കാര്യത്തില്‍ കുറച്ച് ലേറ്റ് ആയി. അതിനും മുന്‍പ് കുഞ്ഞുങ്ങളെ മാറ്റി കിടത്തണമെന്നാണ് പറയുക. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കുറച്ചൂടി സമയം കിട്ടിയിരിക്കുകയാണ്.
ദമ്പതിമാര്‍ തമ്മിലുള്ള സ്‌നേഹവും ഉത്തരവാദിത്തങ്ങളുമൊക്കെ കൊടുത്തതിന് ശേഷമേ കുഞ്ഞുങ്ങളിലേക്ക് ശ്രദ്ധിക്കാന്‍ പാടുള്ളു. മാതാപിതാക്കള്‍ക്കിടയില്‍ ഒരു ഐക്യം ഇല്ലെങ്കില്‍ എത്ര കുട്ടികള്‍ ഉണ്ടായാലും കാര്യമില്ല. ഞങ്ങളൊന്നിച്ച് ഹോളിഡേ പോവാന്‍ തുടങ്ങി. നിങ്ങള്‍ പോയിക്കോ എന്ന് മകളും പറഞ്ഞു. കാരണം അവള്‍ക്കും കുറച്ച് ഫ്രീയാവാം. കുഞ്ഞ് ആയത് കൊണ്ട് നിങ്ങളുടെ ജീവിതം മറക്കരുതെന്ന് അച്ഛനെപ്പോഴും പറയുമായിരുന്നു. കുഞ്ഞല്ല ജീവിതം. നിങ്ങളാണ് എല്ലാം. ആ ലോകം ഉണ്ടാക്കുന്നത് നമ്മളാണ്. നടി പറഞ്ഞു