പാലാ എസ്.എച്ച്. മീഡിയയുടെ "സിഗ്നേച്ചർ ഓഫ് ഗോഡ്" ഷോർട്ട് ഫിലിം റിലീസിംഗ് മാർച്ച് 30 ന്

author-image
ഫിലിം ഡസ്ക്
New Update
signatur god

പാലാ: ലഹരിയുടെ ആഴക്കടൽ ചുഴികളിൽ ജീവിതം ഹോമിക്കുന്ന നവ യുവത്വത്തിന് മാതൃകയാക്കാൻ  ഏത് ആധുനിക സോഷ്യൽ മീഡിയയും  വിശുദ്ധിയിലേക്കുള്ള പടവുകളാക്കാമെന്ന് തെളിയിച്ച കമ്പ്യൂട്ടർ ജീനിയസും വീഡിയോ ഗെയിമറും ആയിരുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിൻ്റെ ജീവിതത്തെ ആസ്പദമാക്കി ഷോർട്ട് ഫിലിം റിലീസിനൊരുങ്ങി. 

Advertisment

2025 ഏപ്രിൽ 27ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന കാർലോ അക്യൂട്ടീസിന്റെ ജീവിതാസ്പദ ഷോർട്ട് ഫിലിം "സിഗ്നേച്ചർഓഫ് ഗോഡ്" മാർച്ച് 30 ഞായറാഴ്ച റിലീസാവും. ഷോർട്ട് ഫിലിമിന്റെ റിലീസിങ്ങും ആദ്യ പ്രദർശനവും മാർച്ച് 30 ന് വൈകുന്നേരം 6 മണിക്ക് പാലാ മരിയ സദനം ഓഡിറ്റോറിയത്തിൽ നടക്കും. 


തിരുഹൃദയ സന്യാസിനീ സമൂഹത്തിൻ്റെ മദർ ജനറൽ സി ഉഷാ മരിയ എസ്.എച്ച്. ഷോർട്ട് ഫിലിമിന്റെ പ്രകാശനം നിർവഹിക്കും. പ്രസിദ്ധ ദുഃഖവെള്ളി തീർത്ഥാടന കേന്ദ്രമായ പ്രകൃതി രമണീയമായ പാമ്പൂരാം പാറയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഷോർട്ട് ഫിലിം മാർച്ച് 30 ന് രാത്രി 7 മണി മുതൽ എസ് .എച്ച്. മീഡിയ പാലാ എന്ന യൂട്യൂബ് ചാനലിൽ കാണാവുന്നതാണ്. 

യുവജനങ്ങൾ മാതൃകയാക്കേണ്ട വിശുദ്ധന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഷോർട്ട് ഫിലിം പ്രകാശന -പ്രദർശന വേളയിൽ വേളയിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ടായിരിക്കുന്നതാണ്.

Advertisment