/sathyam/media/media_files/2025/11/11/silpa-shetty-2025-11-11-18-31-50.jpg)
മുംബൈ: വഞ്ചനാക്കുറ്റം സംബന്ധിച്ച എഫ്‌ഐആറും കേസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
തങ്ങൾക്കെതിരായ 60 കോടി രൂപയുടെ വഞ്ചനാക്കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് താരദമ്പതികൾ അഭിഭാഷകൻ പ്രശാന്ത് പി പാട്ടീൽ മുഖേന ഹർജി സമർപ്പിച്ചത്.
പ്രതികാരം ചെയ്യാനും ഭീമമായ ഒരു തുക തട്ടിയെടുക്കാനുമുള്ള ഗൂഢലക്ഷ്യമാണ് കേസിന് പിന്നിലെന്നാണ് താരങ്ങൾ ഹർജിയിൽ ആരോപിക്കുന്നത്.
ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും ചേർന്ന് 2014 ഡിസംബർ 18-നാണ് ‘ബെസ്റ്റ് ഡീൽ ടീവി’ എന്ന കമ്പനി സ്ഥാപിച്ചത്. ടെലിവിഷൻ ചാനൽ വഴി സാധനങ്ങൾ വിൽക്കുന്ന കമ്പനിയായിരുന്നു ഇത്
. 2015-ൽ ഓഹരി ഉടമയായ രാജേഷ് ആര്യ വഴിയാണ് പരാതിക്കാരനായ ദീപക് കോത്താരി കമ്പനിയുമായി ബന്ധപ്പെടുന്നത്.
സബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനത്തിൽ ഓഹരി കമ്പനിയിൽ നിക്ഷേപിക്കാമെന്ന് കോത്താരി സമ്മതിച്ചതായും പിന്നീട് കമ്പനിയിൽ അദ്ദേഹത്തിന്റെ ഓഹരി വർധിച്ചു വന്നതായും ഹർജിയിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us