/sathyam/media/media_files/FZbcyQc4nVSGFptNSrQO.jpg)
പിന്നണി ഗായകൻ ഹരിഹരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ദയ ഭാരതി' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ വിനയൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്.
തമ്പുരാൻ ഇന്റർനാഷണൽ ഫിലിം ആൻഡ് ഇവന്റസിന്റെ ബാനറിൽ ബി വിജയകുമാറും, ചാരങ്ങാട്ട് അശോകനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് കെ ജി വിജയകുമാറാണ്. തമിഴ്‌നാട്ടിലും കേരളത്തിലുമായി പ്രവര്‍ത്തിക്കുന്ന തമ്പുരാന്‍ ചിട്ടി ഫണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ ആദ്യ സിനിമയാണിത്.
ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത്, ഗോകുലം ഗോപാലൻ, എ. വി. അനൂപ്, ദിനേശ് പ്രഭാകർ, നേഹാ സക്സേന, നിയ, ബാദുഷ, വർക്കല ഹരിദാസ്, സഞ്ജു പാല, കവിരാജ്, ജയരാജ് നിലേശ്വരം പി നാരായണൻ, സുജാത നെയ്യാറ്റിൻകര, ബിനി ജോൺ വിഷ്ണു നെടുമങ്ങാട്, മഞ്ജു തൊടുപുഴ, അഞ്ജന, ബേബി ദേവാനന്ദ എന്നിവർക്കൊപ്പം നൂറോളം ആദിവാസി കലാകാരന്മാരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.