ഒറ്റക്കൊമ്പന്‍ ചിത്രീകരണം. പാലായിലെ ഫൈറ്റ് സീന്‍ തീര്‍ക്കാന്‍ ഇനിയും സമയമെടുക്കും!. ഫൈറ്റ് എടുത്തു തുടങ്ങി, പക്ഷേ, വേദന കാരണം ഒട്ടും പറ്റുന്നില്ലെന്നു സുരേഷ് ഗോപി. ഷൂട്ടിങ്ങില്‍ നിന്നും നാലു ദിവസമായി അവധിയെടുത്ത് ഫിസിയോതെറാപ്പി ചെയ്യുകയാണെന്നും താരം

author-image
ഫിലിം ഡസ്ക്
New Update
KOTTAKOBAN

കോട്ടയം: കേന്ദ്ര മന്ത്രി സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്‍ ചിത്രീകരണം, പാലായിലെ ഫൈറ്റ് സീന്‍ തീര്‍ക്കാന്‍ ഇനിയും സമയമെടുക്കും!. കഠിനമായ വേദനെയെ തുടര്‍ന്നു പാലായിലെ ഷൂട്ടിങ്ങില്‍ നിന്നു അവധിയെടുത്തു നാലു ദിവസമായി ഫിസിയോതെറാപ്പി ചികിത്സയിലാണെന്നു സുരേഷ് ഗോപി. ഫയിറ്റ് സീന്‍ ഒഴിവാക്കി ഫയിറ്റിനും മുന്‍പും പിന്‍പും ഉള്ള സീനുകള്‍ ചിത്രീകരിച്ചു. ഫയിറ്റ് എടുത്തു തുടങ്ങിയതാണ് പക്ഷേ,  പക്ഷേ, വേദനകാരണം ഒട്ടും പറ്റുന്നില്ലെന്നും ഇന്നു സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പന്‍' എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ഫയിറ്റ് സീന്‍ പാലായില്‍ സെറ്റിട്ടാണ് ചിത്രീകരിക്കുന്നത്.

സിനിമയുടെ രണ്ടാംഘട്ട ചിത്രീകരണം  പാലാ, തൊടുപുഴ ഭാഗങ്ങളെ കേന്ദ്രികരിച്ചാണ് നടക്കുന്നത്. പാലായാണു ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. അതും പ്രസിദ്ധമായ പലാ കുരിശു പള്ളിക്കു മുന്നില്‍. പൊതുനിരത്തില്‍ സുരേഷ് ഗോപിയും മാര്‍ക്കോ വില്ലന്‍ കബീര്‍ ദുഹാന്‍ സിംഗും തമ്മിലുള്ള സംഘട്ടനം ചിത്രീകരിച്ചിരുന്നു. ഈ രംഗങ്ങള്‍ കാണാന്‍ നിരവധി പേര്‍ എത്തുകയും ചെയ്തിരുന്നു.

കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ് ഗോപി; 'ഒറ്റക്കൊമ്പൻ' രണ്ടാം ഘട്ട  ചിത്രീകരണം ആരംഭിച്ചു | Ottakomban second phase of shooting begins |  Madhyamam

അഭിനയ ആണു ചിത്രത്തിലെ നായിക. ലാല്‍, ഇന്ദ്രജിത് സുകുമാരന്‍, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, ലാലു അലക്സ്, കബീര്‍ ദുഹാന്‍ സിങ്, ജോണി ആന്റണി, ബിജു പപ്പന്‍, മേഘന രാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങള്‍ ഉള്‍പ്പെടെ എഴുപതില്‍പ്പരം അഭിനേതാക്കള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. വലിയ മുതല്‍മുടക്കില്‍ ഒരു മാസ് ആക്ഷന്‍ ചിത്രമായിട്ടാണ് 'ഒറ്റക്കൊമ്പന്‍' ഒരുക്കുന്നത്.

ഇതിനിടെ  സുരേഷ് ഗോപി ധരിച്ച മാലയില്‍ പുലിപ്പല്ലുണ്ടെന്ന പരാതിയില്‍ വനംവകുപ്പ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.. പരാതിക്കാരനായ വാടാനപ്പള്ളി സ്വദേശിയും ഐഎന്‍ടിയുസി യുവജന വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.എ. മുഹമ്മദ് ഹാഷിമിന്റെ മൊഴി രേഖപ്പെടുത്തും. 21-ന് പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ഹാഷിമിന് വനംവകുപ്പ് നോട്ടീസയച്ചു. തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ അവ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

സുരേഷ് ഗോപിയുടെ 'ഒറ്റക്കൊമ്പൻ' മലേഷ്യയിൽ ചിത്രീകരണം ആരംഭിക്കുന്നു; അനുഷ്‌ക  ഷെട്ടി പിന്മാറി

റാപ്പര്‍ വേടന്‍ (ഹിരണ്‍ദാസ്) പുലിപ്പല്ല് കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിഷയവും ഉയര്‍ന്നുവന്നത്. പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ സഹിതം സംസ്ഥാന പോലീസ് മേധാവിക്കാണ് ഹാഷിം പരാതി നല്‍കിയിരുന്നത്. ഈ പരാതി പിന്നീട് വനംവകുപ്പിനു കൈമാറുകയായിരുന്നു. സുരേഷ് ഗോപി ചെയ്തത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നു പരാതിയില്‍ ആരോപിക്കുന്നു.

Advertisment