മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ നടന്‍ അലന്‍സിയര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി, സിനിമ ആയാലും കായികമായാലും തലപ്പത്ത് ഇരിക്കുന്നവര്‍ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നാണ് അലന്‍സിയറോട് ശിവന്‍കുട്ടി പറഞ്ഞത്. ചിന്തിച്ചു കാര്യങ്ങള്‍ പറയണം. അല്ലങ്കില്‍ പത്രമാധ്യമങ്ങളില്‍ നോക്കിയാല്‍ സമൂഹം എങ്ങിനെ പ്രതികരിക്കുന്നുവെന്ന് ബോധ്യമാകും.
ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ സൂഷ്മത പുലര്‍ത്തണം. എല്ലാവരും ബഹുമാനിക്കുന്ന അവാര്‍ഡാണ് സംസഥാന ചലിച്ചിത്ര അവാര്‍ഡ്. അതിനെക്കുറിച്ച് ഈ വിധത്തില്‍ പറയാമോയെന്ന് പറഞ്ഞവര്‍ തന്നെ ചിന്തിക്കേണ്ട കാര്യമാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച അലന്‍സിയറിനെതിരെ മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയത്. മാധ്യമ പ്രവര്‍ത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്്. ചലച്ചിത്ര അവാര്‍ഡില്‍ പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന അലന്‍സിയറിന്റെ പരാമര്‍ശം വിവാദമായിരുന്നു.