കോപ്പിയടി ആരോപണത്തിൽ മാപ്പ് പറഞ്ഞ് സോനു നിഗം

നിങ്ങള്‍ എന്റെ പാട്ട് ഉപയോഗിക്കുകയാണെങ്കില്‍ ഒറിജിനല്‍ ട്രാക്കില്‍ ചെറിയ ക്രെഡിറ്റെങ്കിലും നല്‍കാമായിരുന്നു. നിങ്ങള്‍ എന്റെ  ഗാനം ശ്രദ്ധിച്ചെങ്കില്‍ സൂക്ഷ്മതയോടെ  ഉപയോഗിക്കാമായിരുന്നു.

author-image
ഫിലിം ഡസ്ക്
New Update
sonu nigamm.jpg


പ്രശസ്ത ഗായകന്‍ സോനു നിഗത്തിനെതിരെ കോപ്പിയടി ആരോപണവുമായി പാക്ക് ഗായകന്‍ രംഗത്ത്. പാകിസ്താനിലെ പ്രശസ്ത ഗായകന്‍ ഒമര്‍ നദീമാണ് കോപ്പിയടി ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഡിസംബര്‍ 2 ന് സോനുവിന്റെ ശബ്ദത്തില്‍ പുറത്തിറങ്ങിയ 'സുന്‍ സരാ' എന്ന ഗാനം താന്‍ 2009 ല്‍ പുറത്തിറക്കിയ 'ഏ ഖുദാ' എന്ന പാട്ടിന്റെ പകര്‍പ്പ് ആണെന്നാണ് ഒമറിന്റെ ആരോപണം. യഥാര്‍ഥ പാട്ടിന്റെ ക്രെഡിറ്റ് പോലും നല്‍കാത്തതിന് നിര്‍മാതാക്കളെ ടാഗ് ചെയ്ത് ഒമര്‍ സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കിട്ടുണ്ട്. 

Advertisment

'ജീവിതത്തിലെ ചില പ്രധാന കാര്യങ്ങളില്‍ പോലും ശ്രദ്ധിക്കാന്‍ കഴിയാത്ത ഒരു ഘട്ടത്തില്‍ ഞാന്‍ എത്തിയിരിക്കുന്നു. നിങ്ങള്‍ എന്റെ പാട്ട് ഉപയോഗിക്കുകയാണെങ്കില്‍ ഒറിജിനല്‍ ട്രാക്കില്‍ ചെറിയ ക്രെഡിറ്റെങ്കിലും നല്‍കാമായിരുന്നു. നിങ്ങള്‍ എന്റെ  ഗാനം ശ്രദ്ധിച്ചെങ്കില്‍ സൂക്ഷ്മതയോടെ  ഉപയോഗിക്കാമായിരുന്നു. സോനു നിഗമിന്റെ വലിയ ആരാധകനാണ് ഞാന്‍', എന്നാണ് രണ്ട് പാട്ടുകളുടെയും ക്ലിപ്പുകള്‍ പങ്കുവച്ച് ഒമര്‍ നദീം കുറിച്ചത്. കുറിപ്പ് ചര്‍ച്ചയായതോടെ ക്ഷമാപണവുമായി സോനു നിഗം രംഗത്തെത്തി. തനിക്ക് ഈ പാട്ടിനെക്കുറിച്ച് അറിവില്ലായിരുന്നു എന്നും , ഈ രീതിയില്‍ പാടേണ്ടി വന്നതില്‍ മാപ്പ് ചോദിക്കുന്നു.'

'നിങ്ങള്‍ക്കെല്ലാം അറിയാവുന്നതു പോലെ, എനിക്ക് ഈ പാട്ടുമായി യാതൊരു ബന്ധവുമില്ല. ദുബായില്‍ എന്റെ അയല്‍വാസിയായ കെആര്‍കെ  ആണ് എന്നോട് പാട്ട് പാടാന്‍ ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ ഞാന്‍ പാടി. അതിനു മുന്‍പ് ഒമറിന്റെ പാട്ട് കേട്ടിരുന്നെങ്കില്‍, ഞാന്‍ ഒരിക്കലും ഈ ഗാനം ആലപിക്കില്ലായിരുന്നു. എന്നെക്കാള്‍ നന്നായി താങ്കള്‍ ഈ ഗാനം പാടി. നിങ്ങളുടെ പാട്ട് ഇതുവരെ കേള്‍ക്കാത്തതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇപ്പോഴാണ് ഞാന്‍ താങ്കളുടെ ഗാനം ആദ്യമായി കേട്ടത്. എന്തൊരു മനോഹരമായ  ഗാനമാണിത്!  എന്നെക്കാള്‍ നന്നായി നിങ്ങള്‍ അത് ആലപിച്ചിട്ടുണ്ട്. ഇങ്ങനെ തന്നെ തുടരുക. നിങ്ങള്‍ക്ക് കൂടുതല്‍ അനുഗ്രഹങ്ങളും ബഹുമതികളും ലഭിക്കട്ടെ. ഒത്തിരി സ്‌നേഹവും പ്രാര്‍ഥനയും' എന്നാണ്  സോനു നിഗം കുറിച്ചത് 

sonu nigam
Advertisment