/sathyam/media/media_files/2025/11/18/img41-2025-11-18-22-09-55.png)
മുംബൈ: സൂപ്പര്‍ഹിറ്റ് മേക്കര്‍, എസ്.എസ്. രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രം, 'വാരണാസി',യുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയത്.
തെന്നിന്ത്യന്‍ സൂപ്പര്‍താരം മഹേഷ് ബാബുവാണ് നായകന്‍. മലയാളത്തിന്റെ പ്രിയനടന്‍ പൃഥ്വിരാജ് സുകുമാരനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കുംഭ-എന്ന വില്ലന്‍ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. കഴിഞ്ഞദിവസം റാമോജി ഫിലിം സിറ്റിയില്‍ ആയിരങ്ങള്‍ പങ്കെടുത്ത ഗ്ലോബ്‌ട്രോട്ടര്‍ ചടങ്ങില്‍ 'വാരണാസി'യുടെ ട്രെയിലര്‍ റിലീസ് ചെയ്തിരുന്നു.
'വാരണാസി'യുടെ മറ്റൊരു പ്രത്യേകതയാണ് ബോളിവുഡ് സൂപ്പര്‍നടി പ്രിയങ്ക ചോപ്രയുടെ തിരിച്ചുവരവ്. വിവാഹശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ താരത്തിന്റെ ഇന്ത്യന്‍ സിനിമയിലേക്കുള്ള തിരിച്ചുവരവ് ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തതും.
ഇപ്പോള്‍ 'വാരണാസി'യില്‍ പ്രിയങ്കയുടെ പ്രതിഫലം സംബന്ധിച്ച വാര്‍ത്തകളാണ് ഏവരെയും ഞെട്ടിച്ചത്.
'വാരണാസി'യില്‍ മന്ദാകിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് പ്രതിഫലമായി താരം വങ്ങിയത്, 30 കോടി രൂപ!!! ഇതോടെ, ദീപിക പദുകോണിനെയും ആലിയ ഭട്ടിനെയും മറികടന്ന് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി പ്രിയങ്ക.
'വാരണാസി'യുടെ റിലീസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടെങ്കിലും 2026 അവസാനമോ, 2027 ആദ്യമോ തിയറ്ററുകളില്‍ എത്തുമെന്നാണ് അണിയറക്കാരെ ഉദ്ധരിച്ച് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us