/sathyam/media/media_files/2025/11/23/62185a82-8581-4a45-aaab-8afad2c56328-2025-11-23-22-34-32.jpg)
പ്രഭാസ്-തൃപ്തി ദിമ്രി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന, ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'സ്പിരിറ്റ്'-ന്റെ ചിത്രീകരണം ആരംഭിച്ചു. പൂജാ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
ഇന്ത്യന്‍ അഭ്രപാളിയിലെ ഇതിഹാസതാരം ചിരഞ്ജീവി ചടങ്ങുകളിലെ മുഖ്യാതിഥിയായിരുന്നു. എന്നാല്‍, 'സ്പിരിറ്റ്' ചിത്രീകരണത്തിന്റെ പൂജാവേളയില്‍ ഏറ്റവും ചര്‍ച്ചയായ പേര് ദീപിക പദുകോണിന്റെ ആയിരുന്നു. ബോളിവുഡ് താരം ദീപിക 'സ്പിരിറ്റ്'-ല്‍ പ്രഭാസിന്റെ നായികയാകുമെന്നാണ് ആദ്യം അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പിന്നീട് ദീപിക പിന്മാറുകയായിരുന്നു.
ദീപിക പിന്മാറിയതോടെ ആരാകും നായികയെന്ന ചോദ്യം ചലച്ചിത്രലോകത്തുനിന്നും ആരാധകരില്‍നിന്നും ഉയര്‍ന്നു. ബോളിവുഡിലെയും തെന്നിന്ത്യയിലെയും നിരവധി നായികമാരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടെങ്കിലും യുവാക്കളുടെ ഹരമായ തൃപ്തി ദിമ്രി അപ്രതീക്ഷിതമായി നായികാസ്ഥാനത്തേക്ക് എത്തുകയായിരുന്നു.
ദീപിക മറ്റു പ്രോജക്ടുകളുടെ തിരക്കിലാണെന്നാണ് അണിയറക്കാര്‍ പറഞ്ഞതെങ്കിലും പ്രഭാസുമായുള്ള അഭിപ്രായ വ്യത്യാസമാണ് ദീപിക പ്രോജക്ട് ഉപേക്ഷിക്കാന്‍ കാരണമെന്നാണ് പരക്കെയുള്ള സംസാരം. ഇവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. വിവിധ സിനിമാമാധ്യങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.
തൃപ്തി ദിമ്രി, ഭൂഷണ്‍ കുമാര്‍, സന്ദീപ് റെഡ്ഡി വംഗ, പ്രണയ് റെഡ്ഡി വംഗ, ശിവ് ചനാന എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ടോളിവുഡിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. എന്നാല്‍, പൂജയില്‍ പ്രഭാസ് പങ്കെടുത്തില്ല.
മറ്റുചില പ്രോജക്ടുകളുടെ തിരക്കില്‍പ്പെട്ടതുകൊണ്ടാണ് താരം പൂജയ്ക്ക് എത്താതിരുന്നതെന്ന് അണിയറക്കാര്‍ പറഞ്ഞു. പ്രഭാസ്-തൃപ്തി കോമ്പോയോടൊപ്പം വിവേക് ഒബ്റോയ്, പ്രകാശ് രാജ് തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us