ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ അന്യഭാഷ സിനിമാ മേഖലയിലും ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ ചെരിപ്പൂരി അടിക്കണം എന്നാണ് തമിഴ് നടന്‍ വിശാല്‍ പറഞ്ഞത്. അധികം വൈകാതെ ഇതിനായി ഒരു സമിതി രൂപീകരിക്കുമെന്നുമാണ് നടികര്‍ സംഘടന ജനറല്‍ സെക്രട്ടറി വിശാല്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇപ്പോള്‍ വിശാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് തെലുങ്ക് നടി ശ്രീ റെഡ്ഡി. വിശാലിനെതിരെ മീ ടു ആരോപണം ഉന്നയിച്ച നടി കൂടിയാണ് ശ്രീ റെഡ്ഡി.
വിശാല്‍ സ്ത്രീലമ്പടനാണെന്നും ലോക ഫ്രോഡാണെന്നുമാണ് ശ്രീ റെഡ്ഡി കുറിച്ചത്. മാധ്യമങ്ങള്‍ക്കു മുമ്പില്‍ സംസാരിക്കുമ്പോള്‍ താങ്കളുടെ നാക്ക് അല്പം സൂക്ഷിക്കുന്നത് നന്നായിരിക്കും. എത്ര അഭിനയിച്ചാലും നിങ്ങളുടെ തനിനിറം എല്ലാവര്‍ക്കും അറിയാമെന്നും ശ്രീ റെഡ്ഡി കൂട്ടിച്ചേര്‍ത്തു. എല്ലാ സ്ത്രീകളും നിങ്ങളെ ഉപേക്ഷിച്ച് പോയതിന്റെ കാരണം എന്താണെന്ന് താരം ചോദിച്ചു.
കുറച്ചെങ്കിലും മര്യാദകാണിക്കണമെന്നും എക്കാലത്തെയും വലിയ വഞ്ചകനാണ് വിശാല്‍ എന്നുമാണ് ശ്രീ റെഡ്ഡി തുറന്നടിച്ചത്. എക്‌സിലൂടെയായിരുന്നു നടിയുടെ പ്രതികരണം. 'സ്ത്രീലമ്പടനായ നരച്ച മുടിയുള്ള അങ്കിള്‍, ഒരു സ്ത്രീയെക്കുറിച്ച് പറയുമ്പോള്‍ നിങ്ങളുടെ നാവ് മധ്യമങ്ങള്‍ക്ക് മുന്നില്‍ വളരെ ശ്രദ്ധാലുവായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ ഒരു സ്ത്രീയെക്കുറിച്ച് പറയുന്ന വൃത്തികെട്ട ഭാഷ, വിറയ്ക്കുന്ന രീതി, നല്ല വ്യക്തികള്‍ക്ക് നിങ്ങള്‍ കാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇതെല്ലാം എല്ലാവര്‍ക്കും അറിയാം.
ഒരു സംഘടനയില്‍ സ്ഥാനമുള്ളത് വലിയ കാര്യമല്ല, കുറച്ചെങ്കിലും മര്യാദയുണ്ടോ.... കര്‍മ്മഫലം നിങ്ങള്‍ക്ക് കിട്ടും. എന്റെ കയ്യില്‍ ധാരാളം ചെരുപ്പുകള്‍ ഉണ്ട്. ആവശ്യമുണ്ടെങ്കില്‍ അറിയിക്കൂ...'- ശ്രീ റെഡ്ഡി കുറിച്ചു.