/sathyam/media/media_files/MuH83wT1d94fEgJht9bk.jpg)
ഒറ്റപ്പാലം: പ്രേക്ഷക ശ്രദ്ധ നേടിയ ലൗ എഫ് എം, ജഗള എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശസ്ത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ ഒരുക്കിയ പുതിയ ചിത്രം ഹെല്‍പ്പര്‍ ഉള്ളടക്കത്തിലെ പുതുമ കൊണ്ട് ശ്രദ്ധേയമാകുന്നു. രൂക്ഷമായ സാമൂഹ്യ വിമര്‍ശനം കൊണ്ട് ചിത്രം ശ്രദ്ധേയമായി.
സമൂഹത്തിന്‍റെ ജീര്‍ണ്ണത ചൂണ്ടിക്കാട്ടുന്ന ഹെല്‍പ്പര്‍ നിരവധി പുരസ്ക്കാരങ്ങളാണ് വാരിക്കൂട്ടിയിരിക്കുന്നത്. റിലീസായ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ഗംഭീര സ്വീകരണമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മുതലാളിത്തത്തിന്റെ കൈകളിൽ അകപ്പെട്ടുപോയ ഒരു സാധാരണക്കാരന്റെ ജീവിതമാണ് ഒറ്റനോട്ടത്തിൽ ഈ സിനിമ പ്രേക്ഷകരോട് സംവദിക്കാൻ ശ്രമിക്കുന്നത്.
ജീവിതത്തിൽ ഹെൽപ്പറായി മാത്രം ജോലി ചെയ്യേണ്ടിവരുന്ന ഒരു കൂലി തൊഴിലാളി തന്റെ ദരിദ്രാവസ്ഥയിലും ഇവിടെ നിലനിൽക്കുന്ന സാമൂഹ്യവ്യവസ്ഥിതിയെ ഓർത്ത് സ്വയം തന്നോട് തന്നെ കലഹിക്കുകയും പോരാടുകയും ചെയ്തു ജീവിതം വഴി മുട്ടുന്ന ഘട്ടത്തിൽ അയാളുടെ ഭാര്യ തന്റെ ഭർത്താവും രണ്ടുപെൺകുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ നിലനിൽപ്പിന് വേണ്ടി ഭർത്താവിനോട് ആൾദൈവമായി മാറാൻ നിർദ്ദേശിക്കുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തമെന്ന് സംവിധായകൻ ശ്രീദേവ് കപ്പൂർ പറഞ്ഞു.
നമുക്കിടയിൽ ഓരോ ആൾദൈവങ്ങളും എങ്ങനെ പിറവിയെടുക്കുന്നു എന്നും ആത്മീയത വലിയ വ്യവസായമായി വളരുന്നതും എങ്ങിനെയാണെന്നും നമ്മളെ ചിന്തിപ്പിച്ചുകൊണ്ടാണ് ഹെൽപ്പർ എന്ന സിനിമ അവസാനിക്കുന്നത്.സംവിധായകൻ വ്യക്തമാക്കി.
ബാനർ -അമ്പാടി ക്രീയേഷൻസ്, സംവിധാനം -ശ്രീദേവ് കപ്പൂർ, പ്രൊഡ്യൂസർ -സൗമ്യ ചന്ദ്രൻ, സ്ക്രിപ്റ്റ് - പ്രശാന്തൻ കാക്കശ്ശേരി & ശ്രീദേവ് കപ്പൂർ. ക്യാമറ & എഡിറ്റിംഗ് - അശ്വിൻ പ്രകാശ്, പശ്ചാത്തല സംഗീതം - മിഥുൻ, മലയാളം ഫൈനൽ മിക്സിങ് - ധ്വനി ഡി.ഐ. ഹെൻസൺ മേക്കപ്പ് & കോസ്റ്റുംസ് - അശ്വതി പ്രസാദ്, സൗണ്ട് ഡിസൈൻ - കാസ്ക്. സ്റ്റുഡിയോ -ജോയ് ഓഡിയോ, ലാബ് യൂണിറ്റ് -കാസ്ക് മീഡിയ.
അസിസ്റ്റന്റ് ഡയറക്ടർസ് -മുരളി റാം & സൂരജ് ചാത്തന്നൂർ, ടൈറ്റിൽ ഡിസൈൻ - അരവിന്ദ് വട്ടംകുളം, സബ് ടൈറ്റിൽ - ജയലക്ഷ്മി കെ.എസ്, പബ്ലിസിറ്റി ഡിസൈൻ - ജോയൽ സിബി, പി.ആർ.ഒ-പി.ആർ.സുമേരൻ. പട്ടാമ്പി ചന്ദ്രൻ (ഹീറോ), അമ്പിളി ഔസേപ്പ് (ഹീറോയിൻ), ശശി കുളപ്പുള്ളി അക്ഷയ് രാജൻ സുനിൽ ചാലിശ്ശേരി രാജേഷ് അമ്പാടി അവന്തിക നിഹാരിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
സത്യജിത് റേ ഇൻ്റർനാഷണൽ ഡോക്യുമെൻ്ററി & ഷോർട്ട് ഫിലിം അവാർഡ് - 2023, മികച്ച സഹനടി (എ. ആർ. സി ) ഗോൾഡൻ അവാർഡ് - അമ്പിളി ഔസേപ്പ് (മികച്ച സഹനടി ), ഫിലിം ഫെസ്റ്റിവൽ ജംഗ്ഷൻ ഏർപ്പെടുത്തിയ ഇൻ്റർനാഷണൽ സിനിമാ മേള ഫിലിം ഫെസ്റ്റിവൽ കൊൽക്കത്ത - 2024, മികച്ച സംവിധായകൻ- ശ്രീദേവ് കപ്പൂർ, ഫിലിം ഫെസ്റ്റിവൽ ജംഗ്ഷൻ ഏർപ്പെടുത്തിയ ഇൻ്റർനാഷണൽ സിനിമാ മേള ഫിലിം ഫെസ്റ്റിവൽ കൊൽക്കത്ത- 2024, മികച്ച ഒറിജിനൽ സ്‌ക്രീൻപ്ലേ- ശ്രീദേവ് കപ്പൂർ & പ്രശാന്തൻ കാക്കശ്ശേരി, ഫിലിം ഫെസ്റ്റിവൽ ജംഗ്ഷൻ ഏർപ്പെടുത്തിയ ഇൻ്റർനാഷണൽ സിനിമാ മേള ഫിലിം ഫെസ്റ്റിവൽ കൊൽക്കത്ത - 2024, മികച്ച ഒറിജിനൽ സ്റ്റോറി- ശ്രീദേവ് കപ്പൂർ & പ്രശാന്തൻ കാക്കശ്ശേരി, ചിത്രപതി വി.ശാന്താറാം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ-2024, ഔദ്യോഗിക തിരഞ്ഞെടുപ്പ് കോലാപൂർ, മഹാരാഷ്ട്ര, ഐഎഫ്എച്ച് ഇന്ത്യൻ ഫിലിം ഹൗസ് ദേശീയ അവാർഡുകൾ -2024, ഔദ്യോഗിക തിരഞ്ഞെടുപ്പ് ബാംഗ്ലൂർ രാജ്മുദ്ര ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഉത്സവം- 2024, ഔദ്യോഗിക തിരഞ്ഞെടുപ്പ് ജയ്സിംഗ്പൂർ, മഹാരാഷ്ട്ര തുടങ്ങിയ അംഗീകാരങ്ങൾ ഈ ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us