New Update
/sathyam/media/media_files/BKatRxWJkSkRIuLjeLHJ.jpg)
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ ലൈംഗികാതിക്രമ പരാതിയിൽ, പരാതിക്കാരന്റെ മൊഴിയെടുപ്പ് ഇതോടെ പൂർത്തിയായി. കൂടാതെ നടൻ ഇടവേള ബാബുവിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച ഒരു പരാതിക്കാരിയുടെ മൊഴിയെടുപ്പും നിലവിൽ പൂർത്തിയായി. അതേസമയം രഞ്ജിത്തിനെതിരെയുള്ള തെളിവുകൾ കൈമാറിയിട്ടുണ്ട് എന്ന് യുവാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
Advertisment
അതേസമയം അന്വേഷണ സംഘം ബാംഗ്ലൂരിലെത്തി പരിശോധന നടത്തുമെന്നും അറിയിച്ചതായി പരാതിക്കാരൻ വ്യക്തമാക്കി. കൊച്ചിയിലെത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലാണ് പരാതിക്കാരായ ഇരുവരും മൊഴി നൽകിയത്.