ഒരു വസ്ത്രം ഒന്നിലധികം തവണ ധരിക്കാം. ആലിയയുടെ ഈ നിലപാട് അഭിനന്ദാർഹം: സുഹാന ഖാൻ

പുതിയ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്നു, അത് നമ്മുടെ ജൈവവൈവിധ്യത്തെയും പരിസ്ഥിതിയെയും ബാധിക്കുന്നു. അതിനാല്‍, ഇത് വളരെ പ്രധാനമാണ്, ''ആലിയയെ അഭിനന്ദിച്ചുകൊണ്ട് സുഹാന പറഞ്ഞു.

author-image
ഫിലിം ഡസ്ക്
New Update
alia suhana khan.jpg

കിംഗ് ഖാന്‍ ഷാരൂഖിന്റെ വിശേഷങ്ങള്‍ കേള്‍ക്കാര്‍ ആരാധകര്‍ക്ക് ഏറെ താത്പര്യമാണ്. താരത്തിന് നല്‍കുന്ന അതേ പ്രാധാന്യം അവരുടെ കുടുംബത്തിനും ആരാധകര്‍ നല്‍കാറുണ്ട്. ഇപ്പോഴിതാ ഷാരൂഖിന്റെ മകള്‍ സുഹാന ഖാന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തന്റെ ആദ്യ ചിത്രമായ ദ ആര്‍ച്ചീസിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് സുഹാന ഖാന്‍ ഇപ്പോള്‍. 

Advertisment

അടുത്തിടെ നടന്ന ഒരു പ്രമോഷന്‍ പരിപാടിയ്ക്കിടയില്‍ തന്നെ സ്വാധീനിച്ച റോള്‍ മോഡലുകളെ കുറിച്ച് സുഹാന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദേശീയ അവാര്‍ഡ് ചടങ്ങില്‍ തന്റെ വിവാഹ സാരി വീണ്ടും ധരിച്ചെത്തിയ ആലിയ ഭട്ടിനെ കുറിച്ച് പറഞ്ഞു കൊണ്ടായിരുന്നു സുഹാനയുടെ പരാമര്‍ശം. താരത്തെ അഭിനന്ദിക്കാനും സുഹാന മറന്നില്ല. 

സുഹാനയുടെ വാക്കുകള്‍ ഇങ്ങനെ

'ആലിയ തന്റെ വിവാഹ സാരി വീണ്ടും ദേശീയ അവാര്‍ഡിനായി ധരിച്ചു. ഈ പ്ലാറ്റ്‌ഫോമിലുള്ള, സ്വാധീനമുള്ള ഒരാളെന്ന നിലയില്‍, അത് അവിശ്വസനീയവും വളരെ ആവശ്യമുള്ളതുമായ സന്ദേശമാണെന്ന് ഞാന്‍ കരുതുന്നു. ആലിയ അത് ചെയ്തു, സസ്റ്റെനബിലിറ്റിയ്ക്കായി ഒരു നിലപാട് സ്വീകരിച്ചു. ആലിയ ഭട്ടിന് അവരുടെ വിവാഹ സാരി വീണ്ടും ധരിക്കാന്‍ കഴിയുമെങ്കില്‍, ഒരു പാര്‍ട്ടിക്ക് ഒരിക്കല്‍ അണിഞ്ഞ വസ്ത്രം വീണ്ടും ധരിക്കാം. ഞങ്ങള്‍ക്ക് ഒരു പുതിയ വസ്ത്രം വാങ്ങേണ്ടതില്ല. നാം പലപ്പോഴും തിരിച്ചറിയുന്നില്ല,  പുതിയ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്നു, അത് നമ്മുടെ ജൈവവൈവിധ്യത്തെയും പരിസ്ഥിതിയെയും ബാധിക്കുന്നു. അതിനാല്‍, ഇത് വളരെ പ്രധാനമാണ്, ''ആലിയയെ അഭിനന്ദിച്ചുകൊണ്ട് സുഹാന പറഞ്ഞു.

69ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ആലിയ ഭട്ടിന് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ഗംഗുഭായ് കത്വാവാടിയിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. ആലിയയ്ക്ക് ഒപ്പം കൃതി സനോണും അവാര്‍ഡ് പങ്കിട്ടു. മിമിയിലെ പ്രകടനമാണ് കൃതിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ദേശീയ പുരസ്‌കാരവേദിയില്‍ ആലിയ എത്തിയത്, സബ്യസാചി ഡിസൈന്‍ ചെയ്ത തന്റെ വിവാഹ സാരി അണിഞ്ഞായിരുന്നു. ഓഫ് വൈറ്റ് നിറത്തില്‍ ഗോള്‍ഡന്‍ എംബ്രോയ്ഡറിയുള്ള സാരി ആലിയയുടെ വിവാഹത്തിനേ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

latest news alia bhat suhana khan
Advertisment