ഡെന്നീസിൻ്റെ ബത്‌ലഹേം ഡിസംബർ 12ന് വീണ്ടും തുറക്കുന്നു... ഓർമ്മകളുമായി കലാഭവൻ മണിയുടെ പേരിൽ ‘സമ്മര്‍ ഇന്‍ ബത്‌ലഹേം ’ 4K പതിപ്പിൻ്റെ പുതിയ പോസ്റ്റർ

വളരെ സാധാരണക്കാരനായി വളർന്ന് സിനിമയിൽ തൻ്റെതായ ഇടം സൃഷ്ടിച്ച കലാഭവൻ മണിക്ക് ഹൃദയങ്ങളിൽ നിന്നും എന്ന കുറിപ്പോടെ നടൻ്റെ പേരിൽ ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ 4K പതിപ്പിൻ്റെ പുറത്തിറങ്ങിയ പുതിയ പോസ്റ്റർ റിലീസ് ആയി.

New Update
summer in bethlehem kalabhavan mani

കൊച്ചി: കലാഭവൻ മണിയോളം മലയാളികളെ സ്വാധീനിച്ച് മറ്റൊരു ചലച്ചിത്ര താരമുണ്ടോ എന്നത് സംശയമാണ്. അഭിനയംകൊണ്ടും നാടൻപാട്ടുകൾകൊണ്ടും തൻ്റെ ആരാധകരോടുള്ള ഇടപെടൽകൊണ്ടും കലാഭവൻ മണി ജനങ്ങളുടെ കറുത്ത മുത്തായി മാറി. 

Advertisment

വളരെ സാധാരണക്കാരനായി വളർന്ന് സിനിമയിൽ തൻ്റെതായ ഇടം സൃഷ്ടിച്ച കലാഭവൻ മണിക്ക് ഹൃദയങ്ങളിൽ നിന്നും എന്ന കുറിപ്പോടെ നടൻ്റെ പേരിൽ ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ 4K പതിപ്പിൻ്റെ പുറത്തിറങ്ങിയ പുതിയ പോസ്റ്റർ റിലീസ് ആയി.


27 വർഷങ്ങൾക്ക് ശേഷം വീണ്ടും ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും  ഒരുമിക്കുന്ന ഇമോഷണൽ എവർഗ്രീൻ ക്ളാസിക്ക് ആണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. 


രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കർ നിർമ്മിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. ചിത്രം ഡിസംബർ 12ന് റീ റിലീസ് ആയി എത്തുന്നു. 

കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. 


ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിൻ്റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിൽ റീമാസ്റ്റേർ ചെയ്യുന്നത്. 


സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ. ഭൂമിനാഥൻ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തിൽ മുഴങ്ങുന്നു. 

കെ.ജെ. യേശുദാസ്, കെ.എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ.

പ്രൊഡക്ഷൻ കൺട്രോളർ: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ, കലാസംവിധാനം: ബോബൻ, കോസ്റ്റ്യൂംസ്: സതീശൻ എസ്.ബി, മേക്കപ്പ്: സി.വി. സുദേവൻ, കൊറിയോഗ്രാഫി: കല, ബൃന്ദ, അറ്റ്മോസ് മിക്സ്‌:ഹരിനാരായണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്, ഡിസ്ട്രിബ്യൂഷൻ: കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, പ്രോജക്ട് മാനേജ്മെൻ്റ്: ജിബിൻ ജോയ് വാഴപ്പിള്ളി,സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോ, മാർക്കറ്റിംഗ്: ഹൈപ്പ്, പി.ആർ.ഒ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: അർജുൻ മുരളി, സൂരജ് സൂരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Advertisment