കുടുംബസമേതം സൂപ്പർ താരങ്ങൾ ; സുരേഷ് ഗോപി പങ്കുവച്ച ചിത്രം വൈറൽ

author-image
ഫിലിം ഡസ്ക്
New Update
SURESH GOPI FAMILY.jpg

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം കുടുംബസമേതമുള്ള ചിത്രം പങ്കുവച്ച് സുരേഷ് ഗോപി. മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തലേന്ന് പകർത്തിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവച്ചത്. സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുൽ, മാധവ്, ഭാഗ്യ, ഭാവ്നി എന്നിവർക്കൊപ്പം മമ്മൂട്ടിയും ഭാര്യ സുൽഫത്തും മോഹൻലാലും ഭാര്യ സുചിത്രയും ചിത്രത്തിലുണ്ട്. 

Advertisment

❤️❤️❤️

Posted by Suressh Gopi on Tuesday, January 30, 2024

മൂന്ന് ലവ് ഇമോജികളാണ് ചിത്രത്തിന് അടിക്കുറിപ്പായി സുരേഷ് ഗോപി ചേർത്തത്. മലയാള സിനിമ അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകളുടേത്. വിവാഹത്തലേന്നു തന്നെ മലയാള സിനിമയുടെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഗുരുവായൂരിൽ എത്തിച്ചേർന്നിരുന്നു. വളരെ വർഷങ്ങൾക്ക് മുൻപ് കണ്ടു പരിചയിച്ച സൗഹാർദം നിറഞ്ഞ വിവാഹവേളകളെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഭാഗ്യാ സുരേഷിന്റെ വിവാഹവേദി.

Advertisment