പൃഥ്വിരാജോ പ്രഭാസോ; സലാറിൽ ഇഷ്ടമായതാരെയെന്ന് തുറന്നു പറഞ്ഞ് സുപ്രിയ

എനിക്ക് തോന്നുന്നത് എല്ലാവര്‍ക്കും ഈ പടം ഇഷ്ടമാകുമെന്നാണ്. ഇത്രയും ആര്‍ട്ടിസ്റ്റിനെ ഒന്നിച്ച് കാണിക്കുകയും എല്ലാവര്‍ക്കും നല്ല ഇംപോര്‍ട്ടന്‍സ് കൊടുക്കുകയും ചെയ്തിട്ടുണ്ട്.

author-image
ഫിലിം ഡസ്ക്
New Update
supriya salaar.jpg

പ്രഭാസിനൊപ്പം പൃഥ്വിരാജും ഒന്നിച്ച് പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറിന് മലയാളത്തില്‍ ഉള്‍പ്പെടെ വമ്പന്‍ വലവേല്‍പ്പാണ് ലഭിച്ചിട്ടുള്ളത്. പൃഥ്വിരാജിന്റെ ഭാര്യയും സിനിമാ നിര്‍മ്മാതാവുമായ സുപ്രിയ മേനോനടക്കമുള്ള നിരവധി പ്രമുഖര്‍ റിലീസ് ദിവസം തന്നെ സലാര്‍ കാണാനെത്തിയിരുന്നു. ഇപ്പോഴിതാ സലാര്‍ കണ്ടിറങ്ങിയ ശേഷമുള്ള സുപ്രിയയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചിത്രത്തില്‍ തനിക്ക് പ്രഭാസിനെക്കാള്‍ ഇഷ്ടമായത് പൃഥ്വിരാജിനെയാണെന്നാണ് സുപ്രിയ പറയുന്നത്. 

Advertisment

പ്രഭാസിന്റെ അഭിനയമാണോ പൃഥ്വിരാജിന്റെ അഭിനയമാണോ ഇഷ്ടമായതെന്ന ചോദ്യത്തിന് രണ്ട് പേരുടേയും അഭിനയം ഇഷ്ടമായതെന്നും എന്നാല്‍ പൃഥ്വിയെയാമ് കൂടുതല്‍ ഇഷ്ടമായതെന്നും സുപ്രിയ പറഞ്ഞു. സലാര്‍ പ്രശാന്ത് നീലിന്റെ പടമാണ്. തങ്ങളെല്ലാം അതിന്റെ ചെറിയ ഭാഗമാണ്. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. പ്രശാന്തിനെ വിളിച്ചിട്ട് രണ്ടാം ഭാഗത്തിന്റെ കഥ ചോദിക്കണമെന്നും ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളുണ്ടെന്നും സുപ്രിയ പറഞ്ഞു. 

സുപ്രിയയുടെ വാക്കുകള്‍ ഇങ്ങനെ

'എനിക്ക് രണ്ട് പേരുടേയും പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടു. എന്തൊക്കെയായാലും പൃഥ്വിയുടേതാണ് കൂടുതല്‍ ഇഷ്ടമായത്. ഇത് പ്രശാന്തിന്റെ ലോഗോയാണ്. നമ്മളെല്ലാം അതിന്റെ ചെറിയ ഭാഗമാണ്. സ്റ്റൈലിംഗ് ആണെങ്കിലും മ്യൂസിക് ആണെങ്കിലും അതിലെല്ലാം പ്രശാന്തിന്റെ ഒരു ടച്ച് കാണാം. രണ്ടാം ഭാഗത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. 

എനിക്ക് തോന്നുന്നത് എല്ലാവര്‍ക്കും ഈ പടം ഇഷ്ടമാകുമെന്നാണ്. ഇത്രയും ആര്‍ട്ടിസ്റ്റിനെ ഒന്നിച്ച് കാണിക്കുകയും എല്ലാവര്‍ക്കും നല്ല ഇംപോര്‍ട്ടന്‍സ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. അതിലും കൂടുതല്‍ ഇഷ്ടമായത് ഇത്രയും വലിയ സിനിമ ഉണ്ടാക്കിയിട്ട് ഒരുപാട് ശക്തമാക്കിയിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളുണ്ട് എന്നുള്ളതാണ്. പ്രഭാസിന്റെ അമ്മയായിട്ട് അഭിനയിച്ച ഈസ്വരീറാവു ആണെങ്കിലും ശ്രിയ റെഡി, ശ്രുതി ആണെങ്കിലും എല്ലാവര്‍ക്കും ഒരുപോലെ ഇംപോര്‍ട്ടന്‍സ് ഉണ്ടായിരുന്നു' സുപ്രിയ പറഞ്ഞു.

salaar supriya menon prithviraj sukumaran
Advertisment