ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഷൂട്ടിംഗ് സ്ഥലത്തെ സംഭവങ്ങളുടെ ഓര്‍മകള്‍ ഡോക്യുമെന്ററി വീഡിയോയായി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
കൊവിഡ് കാലത്ത് മരുഭൂമിയില്‍ കുടങ്ങിയതും ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നേരിട്ട തടസ്സങ്ങളും വിഡിയോയിൽ പറഞ്ഞിട്ടുണ്ട്.
കൊവിഡ് കാലം മാനസിക സംഘര്‍ഷങ്ങളുണ്ടാക്കിയെന്നും സംവിധായകൻ ബ്ലസി വ്യക്തമാക്കുന്നു. ഒന്നിലും വ്യക്തത ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് എല്ലാവരും കുടുംബം പോലെ മാറുകയും ആ സന്ദര്‍ഭങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുകയുമായിരുന്നു. ഈസ്റ്ററും വിഷവുമൊക്കെ അവിടെ ആഘോഷിച്ചുവെന്നും വീഡിയോയില്‍ പറയുന്നു.