സ്കൂൾ കായികദിനത്തിൽ മക്കളുടെ പ്രകടനം കാണാനെത്തി തമിഴ് താരദമ്പതികളായ സൂര്യയും ജ്യോതികയും. മുംബൈയിലെ അസെൻഡ് ഇന്റർനാഷ്നൽ സ്കൂളിലാണ് മക്കൾ ദിയയും ദേവും പഠിക്കുന്നത്. മക്കളുടെ സ്കൂളിലെ സ്പോർട്സ് ഡേയുമായി ബന്ധപ്പെട്ട പരിപാടികൾ ജ്യോതിക തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിരുന്നു.
പതിനൊന്നാം ക്ലാസുകാരിയായ ദിയ സ്കൂളിലെ ഒരു ഹൗസിന്റെ ക്യാപ്റ്റനുമാണ്. മകൻ ദേവ് ഓട്ടം പോലെയുള്ള കായിക ഇനങ്ങളിൽ മികച്ച നേട്ടവും കൈവരിച്ചു. “ക്യാപ്റ്റൻ ദിയ, ചാമ്പ്യൻ ദേവ്.. നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ്” എന്നാണ് ജ്യോതിക തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയോടൊപ്പം കുറിച്ചിരിക്കുന്നത്.