/sathyam/media/media_files/Sxaxz8b3IsuMYTzRcz97.jpg)
ചെന്നൈ: മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ബാലതാരവും തെലുങ്ക് സംവിധായകനുമായ സൂര്യകിരൺ (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് തിങ്കളാഴ്ചയാണ് മരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം സംവിധാനംചെയ്ത അരസി എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ് മരണം.
'മൈ ഡിയർ കുട്ടിചാത്തൻ' അടക്കം 200 ഓളം സിനിമകളിൽ ബാലതാരമായി മാത്രം സൂര്യകിരണ്‍ വേഷമിട്ടിട്ടുണ്ട്. 2003-ൽ ആദ്യചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് തെലുങ്കിൽ 'സത്യം' അടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കി. ധന 51, ബ്രഹ്മാസ്ത്രം, രാജു ഭായി, ചാപ്റ്റർ 6 എന്നിവയാണ് സംവിധാനം ചെയ്ത മറ്റുചിത്രങ്ങൾ.
2020-ലെ ബിഗ് ബോസ് സീസൺ -4 മത്സരാർത്ഥിയുമായിരുന്നു. നടി കാവേരിയായിരുന്നു സൂര്യകിരണിന്റെ ഭാര്യ. ഇവർ പിന്നീട് ബന്ധം വേർപെടുത്തി. തിരുവനന്തപുരം സ്വദേശിയാണ് സൂര്യകിരണ്‍. നടി സുജിതയാണ് സൂര്യകിരണിന്റെ സഹോദരി.