ഭാഷ വെല്ലുവിളിയായി; കൂടെ നിന്ന് പിന്തുണച്ചു; ദിലീപിനെ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് തമന്ന

മലയാള സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഒരു തുടക്കക്കാരിയെ പോലെയാണ് സ്വയം തോന്നിയത്. അപ്പോള്‍ ധൈര്യം പകര്‍ന്നത് ദിലീപ് ആയിരുന്നു. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായിട്ടാണ് കാണുന്നത്.

author-image
ഫിലിം ഡസ്ക്
New Update
dileep tamanna.jpg

തിരുവനന്തപുരം:  നടന്‍ ദിലീപ്   നല്‍കിയ പിന്തുണ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയ. ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്ന വ്യക്തിയാണ് ദിലീപ്. ഭാഷ വെല്ലുവിളിയായപ്പോള്‍ കൂടെ നിന്ന് ധൈര്യം തന്നത് ദിലീപ് ആയിരുന്നുവെന്നും തമന്ന കൂട്ടിച്ചേര്‍ത്തു.

Advertisment

മലയാള സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഒരു തുടക്കക്കാരിയെ പോലെയാണ് സ്വയം തോന്നിയത്. അപ്പോള്‍ ധൈര്യം പകര്‍ന്നത് ദിലീപ് ആയിരുന്നു. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായിട്ടാണ് കാണുന്നത്. അദ്ദേഹം നല്‍കിയ പിന്തുണ മറക്കാന്‍ കഴിയില്ല. ദിലീപിനെ പോലെയൊരാളെ ഇതിന് മുന്‍പ് കണ്ടിട്ടില്ല. സഹപ്രവര്‍ത്തകരെ തുല്യതയോടെ കാണുകയും ദയയോടെ പെരുമാറുകയും ചെയ്യുന്നു. എല്ലാവര്‍ക്കും ഒരുപോലെ ശോഭിക്കാന്‍ അവസരം നല്‍കാറുണ്ടെന്നും തമന്ന വ്യക്തമാക്കി.

ആദ്യ മലയാളം ചിത്രമാണ് ബാന്ദ്ര. അഭിനയിക്കുമ്പോള്‍ ഭാഷ വലിയ പ്രശ്നം ആയിരുന്നു. എന്നാല്‍ ദിലീപും സഹതാരങ്ങളും വലിയ പിന്തുണ നല്‍കി. ചിത്രം റിലീസിന് ഒരുങ്ങുമ്പോള്‍ വലിയ ആശങ്കയും ഉത്കണ്ഠയും ഉണ്ട്. ഇങ്ങനെയൊരു വേഷം തനിക്ക് തന്നതില്‍ അരുണ്‍ ഗോപിയ്ക്ക് നന്ദി. മലയാളത്തിലേക്ക് വരാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയത് അല്ല. തുടര്‍ന്നും നിരവധി മലയാള ചിത്രങ്ങള്‍ ചെയ്യണം എന്നാണ് ആഗ്രഹിക്കുന്നത് എന്നും തമന്ന വ്യക്തമാക്കി.

13 ാം വയസ്സിലാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. ഇന്നേവരെ എല്ലാ സിനിമകളും ആസ്വദിച്ചാണ് ചെയ്തിട്ടുള്ളത്. മലയാളം സിനിമാ മേഖലയിലേക്ക് എത്താന്‍ വൈകി എന്ന് തോന്നുന്നില്ല. ഇതായിരിക്കും നല്ല സമയമെന്നും തമന്ന പറഞ്ഞു.

bandra Tamannah dileep
Advertisment