2015 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ച് തമിഴ്‌നാട്, പരിഹാസിച്ച് സോഷ്യൽ മീഡിയ

author-image
ഫിലിം ഡസ്ക്
New Update
thamilnad award.jpg

ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷം ചലച്ചിത്ര പുരസ്‌കാരം വീണ്ടും പ്രഖ്യാപിച്ച് തമിഴ്‌നാട്. 2015 വർഷത്തെ പുരസ്‌കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2008 ൽ നിന്നുപോയ പുരസ്‌കാര പ്രഖ്യാപനം 2017 ൽ പുനഃരാരംഭിച്ചിരുന്നു. 2008 മുതൽ 2014 വരെയുള്ള പുരസ്‌കാരം 2017 ൽ പ്രഖ്യാപിച്ചെങ്കിലും 2022ലാണ് ഇവ സമ്മാനിച്ചത്.

Advertisment

തുടർന്നാണ് 2015 ലെ പുരസ്‌കാരം ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്. ഇതിനൊപ്പം എംജിആർ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്കുള്ള പുരസ്‌കാരങ്ങളും സർക്കാർ പ്രഖ്യാപിച്ചു. 

തിങ്കളാഴ്ച വൈകിട്ടോടെയാണ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത്. പ്രഖ്യാപനം നീണ്ടതില്‍ വ്യാപക ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഒന്ന് ഉറങ്ങി എണീറ്റതോടെ ടൈം ട്രാവൽ ചെയ്‌തോ, ഇത് ഏതാ വർഷം എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ.

മികച്ച നടനുള്ള പുരസ്‌കാരം ഇരുധി സുട്രുവിലെ അഭിനയത്തിന് മാധവനും നടിക്കുള്ള പുരസ്‌കാരം 36 വയതിനിലെ അഭിനയത്തിന് ജ്യോതികയും സ്വന്തമാക്കി. തനി ഒരുവനാണ് മികച്ച ചിത്രം. ചിത്രത്തിലെ അഭിനയത്തിലൂടെ അരവിന്ദ് സ്വാമി മികച്ച വില്ലനായും ഇരുധി സുട്രുവിലൂടെ സുധകൊങ്കര മികച്ച സംവിധായകയായും തിരഞ്ഞെടുക്കപ്പെട്ടു.


പുരസ്‌കാരസമർപ്പണ ചടങ്ങ് ബുധനാഴ്ച ടി എൻ രാജരത്‌നം കലൈ അരങ്ങിൽ നടക്കും. ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി മന്ത്രി എം പി സാമിനാഥൻ പുരസ്കാരങ്ങൾ കൈമാറും.

Advertisment